|    Dec 12 Wed, 2018 8:13 am
FLASH NEWS
Home   >  Pravasi  >  Gulf  >  

വര്‍ണാഭമായ കൊല്ലം പൈതൃകം പത്താം വാര്‍ഷികാഘോഷം

Published : 4th December 2018 | Posted By: AAK

ദമ്മാം: കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്മ പൈതൃകം പത്താം വാര്‍ഷികം ‘ജ്വാല-2018’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് സലിം ചാത്തന്നൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം അല്‍മുന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മമ്മു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബു മഹ്മൂദ്, ഷംസു പനക്കാട്ടു, അനസ് ബഷീര്‍, ജിജോ ജേക്കബ്, നയ്‌സില്‍ തങ്കപ്പന്‍, നാസ് വക്കം, ഷാജി മതിലകം, പി എം നജീബ്, സിറാജ് പുറക്കാട്, ഖിദിര്‍ മുഹമ്മദ്, മന്മദന്‍ ചവറ, നവാസ് കൊല്ലം, അന്‍സാര്‍ഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പൈതൃകം സഫിയ അജിത് സ്മാരക പുരസ്‌കാരം നാസ് വക്കത്തിനും ബിസിനസ് എക്സലന്‍സി അവാര്‍ഡ് നഹ്‌ലാ അല്‍ വാദി ഗ്രൂപ്പിനും സമ്മാനിച്ചു. വരലക്ഷ്മി, ദേവിക നൃത്ത വിദ്യാലയങ്ങളിലെ കലാകാരികള്‍ അവതരിപ്പിച്ച നൃത്തങ്ങളും റാഹില്‍ സലിം, സദാ ഫാത്തിമ, അഹ്ലം ഷിജു എന്നിവരുടെ ഫ്യൂഷന്‍ ഡാന്‍സും കാണികള്‍ക്കു വ്യത്യസ്ത അനുഭവമായി. ഖോബാര്‍ മൊഞ്ചത്തി ടീം ഒരുക്കിയ ഒപ്പനയും സിനി പി എസ്, അജയ് എന്നിവര്‍ വയലിന്‍ കീ ബോര്‍ഡില്‍ തീര്‍ത്ത വിസ്മയ സംഗീതവും സദസ്സിന്റെ മനം കവര്‍ന്നു. ജസീര്‍ കണ്ണൂര്‍ നയിച്ച ഗാനമേളയില്‍ ജിന്‍ഷ ഹരിദാസ്, മീനു അനൂപ്, അര്‍ജുന്‍, അഭിരാം, യൂനുസ്, അജയ്, ഇര്‍ഷാദ്, അബിന്‍ഷ, ഫയാസ് ഹബീബ് ഗാനങ്ങള്‍ ആലപിച്ചു. അംന ഷംസ്, അബാന്‍ അന്‍സാര്‍ എന്നിവരുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഹുസയ്ന്‍ പറമ്പില്‍ സ്വാഗതവും സെക്രട്ടറി സത്താര്‍ കല്ലുവാതുക്കല്‍ നന്ദിയും പറഞ്ഞു. പൈതൃകം ക്രിക്കറ്റ് ടീം ബ്ലാക് ക്യാപ്‌സ് സംഘടിപ്പിച്ച മെഗാ ടൂര്‍ണമെന്റില്‍ വിജയികളായ ടീമുകള്‍ക്ക് ട്രോഫികളും ഈ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകളും വിതരണം ചെയ്തു. നൗഷാദ് തഴവ, അസ്ന ഷംസ് അവതാരകരായിരുന്നു. തസീബ്, അന്‍സാരി ബസ്സാം, അന്‍സാര്‍ ബഷീര്‍, നാസര്‍ തേവലക്കര, നൗഷാദ് ലീന, നാസര്‍ കരാട്ടെ, എസ് എം താജുദ്ദീന്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss