|    Jan 16 Mon, 2017 8:45 pm
FLASH NEWS

വര്‍ണവിവേചനത്തിനെതിരേ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാതെ ഫുട്‌ബോള്‍ താരത്തിന്റെ പ്രതിഷേധം

Published : 29th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ദേശീയഗാനത്തിന് എഴുന്നേറ്റു നില്‍ക്കാതെ യുഎസിലെ വര്‍ണവിവേചനത്തിനെതിരേ പ്രതിഷേധിച്ച് അമേരിക്കന്‍ ഫുട്‌ബോള്‍ താരമായ കോളിന്‍ കേപര്‍നിക്. യുഎസിലെ എന്‍എഫ്എല്‍ (നാഷനല്‍ ഫുട്‌ബോള്‍ ലീഗ്) മല്‍സരത്തിനു മുമ്പാണ് സാന്‍ ഫ്രാന്‍സിസ്‌കോ ഫോര്‍ട്ടി നൈനേഴ്‌സ് ടീം അഗമായ കേപര്‍നിക് ദേശീയഗാനത്തിന് എഴുന്നേറ്റു നില്‍ക്കാതെ പ്രതിഷേധിച്ചത്.
കറുത്തവരെയും വെള്ളക്കാരല്ലാത്തവരെയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന്റെ പതാകയില്‍ അഭിമാനം പ്രകടിപ്പിക്കുന്നതിനായി എഴുന്നേറ്റുനില്‍ക്കാന്‍ താന്‍ തയ്യാറല്ലെന്ന് കേപര്‍നിക് അഭിപ്രായപ്പെട്ടു. തന്നെ സംബന്ധിച്ച് ഈ തീരുമാനം ഫുട്‌ബോളിനേക്കാള്‍ പ്രധാനപ്പെട്ടതാണ്. ഇത്തരത്തിലല്ല താന്‍ പ്രതികരിക്കുന്നതെങ്കില്‍ അതൊരു സ്വാര്‍ഥമായ തീരുമാനമാവുമായിരുന്നു. ശരി എന്താണോ അതിനു വേണ്ടിയാണു നിലകൊണ്ടതെന്നു തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 219 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക