|    Feb 26 Sun, 2017 11:11 pm
FLASH NEWS

വര്‍ഗീയ സംഘര്‍ഷം:വിധിഷയില്‍ കര്‍ഫ്യൂ

Published : 14th November 2016 | Posted By: SMR

വിധിഷ: മധ്യപ്രദേശിലെ വിധിഷ നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഒരു സമുദായത്തില്‍പ്പെട്ട ആള്‍ പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് മറ്റൊരു സമുദായത്തില്‍പ്പെട്ടവരുടെ കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഇരുപക്ഷവും തീവയ്പ്പും കല്ലേറും നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് തിരിച്ചുകൊണ്ടുവന്നതിനു ശേഷമാണു സംഘര്‍ഷം തുടങ്ങിയത്. മൂന്നു കുടിലുകള്‍ അക്രമികള്‍ കത്തിച്ചു. കല്ലേറില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുവെങ്കിലും സ്ഥിതി നിയന്ത്രണാധീനമാണെന്നു ജില്ലാകലക്ടര്‍ അനില്‍ സുചാരി അറിയിച്ചു.കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിനു മുമ്പു ജില്ലാ ഭരണകൂടം നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെടാത്തതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 13 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ലോക്‌സഭാ മണ്ഡലമാണ് വിധിഷ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day