|    Jul 20 Fri, 2018 5:32 pm
FLASH NEWS

വര്‍ഗീയ ശക്തികള്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുന്നു: സ്പീക്കര്‍

Published : 8th September 2017 | Posted By: fsq

 

പൊന്നാനി: നന്മകളെ തിരിച്ചറിയുന്നതിനു പകരമായി ബോധപൂര്‍വം തെറ്റിദ്ധാരണയുണ്ടാക്കി വര്‍ഗീയ വല്‍കരിക്കാനുള്ള ശ്രമമാണ് സമൂഹത്തില്‍ നടക്കുന്നതെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വെളിയങ്കോട് വലക്കയ റസിഡന്‍സ് അസോസിയേഷന്‍ ഓണം-ബക്രീദ് സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ ഒരു വിദ്യാര്‍ഥിക്ക് എംബിബിഎസിന് പഠിക്കുന്നതിനായി സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ ശ്രമിച്ചപ്പോള്‍   അതിലെ നന്മകളെ തിരിച്ചറിയുന്നതിനു പകരമായി ആടിനെ പട്ടിയാക്കുന്നതരത്തില്‍ ബോധപൂര്‍വമായ തെറ്റിദ്ധാരണയുണ്ടാക്കി വിഷയത്തെ വര്‍ഗീയമാക്കുന്നതിനും രാഷ്ട്രീയ വല്‍കരിക്കുന്നതിനുമാണ് ചിലര്‍ ശ്രമിച്ചത്. എന്നാല്‍, ഇതിന്റെ നന്മകളെ തിരിച്ചറിഞ്ഞവരും സമൂഹത്തിലുണ്ടെന്നതില്‍ ആശ്വാസമുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പ്രസിഡന്റ് കെ കുഞ്ഞിമരക്കാര്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ആറ്റുണ്ണി തങ്ങള്‍, വെളിയങ്കോട് പഞ്ചായത്ത് അംഗങ്ങളായ ഷാജിറ മനാഫ്, റിയാസ് പഴഞ്ഞി, അസോസിയേഷന്‍ സെക്രട്ടറി എം എ റസാഖ്, പൊന്നാനി എംഇഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ വി കെ ബേബി, വന്നേരിനാട് പ്രസ്‌ഫോറം സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, അംബിക, കുട്ടികൃഷ്ണന്‍, എം എം സൈയ്ത്, അശ്വതി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss