|    Oct 20 Fri, 2017 2:23 pm
FLASH NEWS
Home   >  Kerala   >  

വര്‍ഗീയ രാഷ്ട്രീയവുമായി ഇന്ത്യക്കാര്‍ പൊരുത്തപ്പെടില്ല:ശശി തരൂര്‍

Published : 12th August 2017 | Posted By: mi.ptk

പത്തനംതിട്ട: വര്‍ഗീയ രാഷ്ട്രീയം ഭാരതത്തിലെ ജനങ്ങളുടെ ജീവിതരീതിയുമായി പൊരുത്തപ്പെടുന്നതല്ലെന്നു ശശി തരൂര്‍ എംപി. എല്ലാ ജാതി-മത വിഭാഗങ്ങളും ഒരുപോലെ ജീവിക്കുന്ന നാടാണ് ഇതെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പത്തനംതിട്ട ഡിസിസി ഓഫീസില്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ധി  ആഘോഷങ്ങളുടെ ഭാഗമായി ‘വര്‍ഗീയതയെ തുരത്തു ജനാധിപത്യത്തെ രക്ഷിക്കു’ എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വര്‍ഷവും രണ്ട് കോടി തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത നരേന്ദ്ര മോദിക്ക് കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി പതിമൂവായിരം തൊഴിലവസരങ്ങള്‍ മാത്രമാണ് നല്‍കാനായത്. പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നതടക്കമുള്ള വാഗ്ദാന ലംഘനങ്ങള്‍ നടത്തുന്ന സര്‍ക്കാരിന് ജനങ്ങള്‍ ഇനി വോട്ട് നല്‍കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി ഒക്ടോബര്‍ മാസത്തോടെ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസിനെ കുടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തുമെന്നും ശശി തരൂര്‍ പറഞ്ഞു. പത്തനംതിട്ട ഡിസിസി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക