|    Dec 17 Sun, 2017 3:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വര്‍ഗീയ ഭീകരത: എസ്ഡിപിഐ ദേശീയ കാമ്പയിന്‍ സംഘടിപ്പിക്കും

Published : 1st December 2015 | Posted By: G.A.G

ന്യൂഡല്‍ഹി: വര്‍ഗീയ ഭീകരതയ്‌ക്കെതിരേ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ദേശീയ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഈ മാസം 10 മുതല്‍ 30 വരെയാണ് കാമ്പയിന്‍. ഇതിന്റെ ഭാഗമായി 21ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഫ്‌സര്‍ പാഷ അറിയിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരേ സാധാരണ ജനങ്ങളെ ഒന്നിപ്പിക്കുന്ന വേദിയാവും കാമ്പയിന്‍ എന്ന് പാഷ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടു കൂടി നടപ്പാക്കപ്പെടുന്ന സാമുദായിക ഭീകരതയ്‌ക്കെതിരേ രാജ്യം ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും എസ്ഡിപിഐ ആഹ്വാനം ചെയ്തു. മൂന്ന് ആഴ്ച നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ദേശീയ ഉദ്ഘാടനം പത്താം തിയ്യതി ബംഗളൂരുവില്‍ നടക്കും. പാര്‍ലമെന്റ് മാര്‍ച്ചിന് പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതു സമ്മേളനം, സെമിനാറുകള്‍, തെരുവു നാടകം, കലാപരിപാടികള്‍ എന്നിവയും കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss