|    Jul 23 Sun, 2017 8:20 pm
FLASH NEWS
Home   >  News now   >  

വര്‍ഗീയ പരാമര്‍ശം : വെള്ളാപ്പള്ളിയെ പിന്തുണച്ച് ബിജെപി

Published : 1st December 2015 | Posted By: G.A.G

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയതിനെ വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശന് ബിജെപിയുടെ പിന്തുണ. വിഷയത്തില്‍ വര്‍ഗീയ വിദ്വേഷമടങ്ങിയ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ ശക്തമായി പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ രംഗത്തു വന്നു. വെള്ളാപ്പള്ളി പറഞ്ഞതിനെ തെറ്റായി ചിത്രീകരിക്കുകയാണെന്നും മതം നോക്കിയാണ് മുഖ്യമന്ത്രി സഹായം പ്രഖ്യാപിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച പലര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കിയിട്ടില്ല. മുഖ്യമന്ത്രി മതം നോക്കിയാണ് സഹായം നല്‍കുന്നത്. മതവിവേചനത്തിനെതിരെയുള്ള വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനത്തിന് ഭൂരിപക്ഷസുദായത്തിന്റെ പിന്തുണയുണ്ടാകുമെന്നും മുരളീധരന്‍ പ്രഖ്യാപിച്ചു. സഹായം നല്‍കുന്നതില്‍ മതം കാണുന്നത്  വെള്ളാപ്പള്ളിയല്ല മുഖ്യമന്ത്രിയാണ്്. മതവിദ്വേഷത്തിന്റെ പേരില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത തീരുമാനം വിവേചനപരമാണ്. മുന്‍പ്്് ഇത്തരത്തില്‍ സംസാരിച്ച ചീഫ് സെക്രട്ടറിക്കെതിരെയും ബിഷപ്പിനെതിരെയുമൊന്നും കേസെടുത്തിട്ടില്ല. വെള്ളാപ്പള്ളി നൗഷാദിനെ വിലകുറച്ച് കാണിച്ചിട്ടില്ല.എതിര്‍ത്തത് നൗഷാദിനെയല്ല, ഉമ്മന്‍ചാണ്ടിയെയാണ് എന്നും വി മുരളീധരന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക