|    Dec 14 Thu, 2017 3:54 am
FLASH NEWS
Home   >  National   >  

വര്‍ഗീയ കലാപത്തിന് ആഹ്വാനം;ആര്‍എസ്എസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Published : 17th July 2017 | Posted By: mi.ptk

കൊല്‍ക്കത്ത: ബംഗാളില്‍ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത ആര്‍എസ്എസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ട്വിറ്ററിലൂടെ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത രാകേഷ് സിന്‍ഹക്കെതിരെയാണ് കേസെടുത്തത്. മനോജ് കുമാര്‍ സിങ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.  വര്‍ഗീയ കലാപവും സംഘര്‍ഷവും ഉണ്ടാകാന്‍ ഇടയാക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റ് എന്ന് ചൂണ്ടിക്കാണിച്ചാണ് മനോജ് കുമാര്‍ പരാതി നല്‍കിയത്.
അതേസമയം, ആരോപണം വസ്തുതാവിരുദ്ധമാണെന്നും യാതൊരുവിധ തെളിവുകളുമില്ലാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തരിക്കുന്നതെന്നും രാകേഷ് സിന്‍ഹ ആരോപിച്ചു. മമത സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുകയാണെന്നും ഈ നീക്കം ഇല്ലാതേക്കണ്ടതുണ്ടെന്നും സിന്‍ഹ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക