|    Aug 14 Tue, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വര്‍ഗീയശക്തികളെ ചെറുത്തുതോല്‍പ്പിക്കണം : ഇടതുപക്ഷ പാര്‍ട്ടികള്‍

Published : 25th September 2017 | Posted By: fsq

 

കൊച്ചി: മതമൗലികവാദ, വര്‍ഗീയശക്തികളെയും മത വിഭാഗീയതയെയും ചെറുത്തുതോല്‍പ്പിക്കാന്‍ ദക്ഷിണേഷ്യയിലെ നാലു രാജ്യങ്ങളിലെ എട്ട് കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു. വര്‍ഗീയ ധ്രുവീകരണം ശക്തമാക്കി സമൂഹത്തെ വിഭജിക്കാന്‍ പിന്തിരിപ്പന്‍—ശക്തികള്‍ നടത്തുന്ന ശ്രമത്തിനെതിരേ യോജിച്ചു പോരാടാനും ദക്ഷിണേഷ്യന്‍ കമ്മ്യൂ—ണിസ്റ്റ്-ഇടതുപക്ഷ പാര്‍ട്ടകളുടെ ആദ്യ സമ്മേളനം ആഹ്വാനം ചെയ്തു. സാമ്രാജ്യത്വ ആക്രമണങ്ങളെ തുറന്നുകാട്ടി ചെറുത്തുനില്‍പ്പിന് ഊര്‍ജം പകരാനും ചൂഷണം ശക്തമാക്കുന്ന ഭരണവര്‍ഗങ്ങളുടെ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭമുയര്‍ത്താനും സമ്മേളനം അംഗീകരിച്ച സംയുക്ത പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി. ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ 100ാം വാര്‍ഷികത്തോട് അനുബന്ധിച്ചു സിപി—എം കേരള ഘടകമാണു സമ്മേളനം സംഘടിപ്പിച്ചത്. ദക്ഷിണേഷ്യയിലെ കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ട്ടികളുടെ സഹകരണവും ഏകോപനവും വര്‍ധിപ്പിക്കാനും ഇടയ്ക്കിടെ യോഗം ചേര്‍ന്നു രാഷ്ട്രീയാനുഭവങ്ങളും വീക്ഷണങ്ങളും കൈമാറാനും ധാരണയായി.—അതതു പാര്‍ട്ടികളുടെ അന്താരാഷ്ട്ര വിഭാഗങ്ങള്‍ പരസ്പര ഏകോപനത്തിനു നേതൃത്വം നല്‍കും. അതേസമയം, സംഘര്‍ഷത്തിനു പരിഹാരം ജനങ്ങള്‍ തമ്മിലുള്ള സഹകരണമാണെന്ന് ഇന്ത്യയും പാകിസ്താനും ആവര്‍ത്തിക്കുമ്പോഴും യഥാര്‍ഥ ജനസഹകരണങ്ങളെ  ഇരു രാജ്യത്തെ നേതൃത്വം നിരുല്‍സാഹപ്പെടുത്തുകയാണെന്നു പാകിസ്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.  ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലും പുരോഗമന പ്രസ്ഥാനങ്ങള്‍ തമ്മിലുമുള്ള സഹകരണത്തെ ഭരണവര്‍ഗങ്ങള്‍ ആഗ്രഹിക്കുന്നില്ല. മറിച്ചു സഹകരണത്തിന്റെ പേരില്‍ അവര്‍ക്കു പ്രിയപ്പെട്ട മറ്റ് വകുപ്പുകളെ കൈയയച്ചു സഹായിക്കുകയും ചെയ്യുന്നു. കൊച്ചിയില്‍ നടന്ന ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തില്‍ വിസ നിയന്ത്രണം കാരണം പങ്കെടുക്കാന്‍ കഴിയാതിരുന്നത് ഇതിന്റെ മറ്റൊരു ഉദാഹരണമാണെന്നും പാകിസ്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തിന് അയച്ച സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. മതത്തെയും വിഭാഗീയതയെയും ഗോത്ര സംഘര്‍ഷങ്ങളെയും രാജ്യങ്ങള്‍ക്കെതിരായ യുദ്ധത്തിലേക്ക് വഴിതിരിച്ചു വിടുന്നതായും സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss