|    Sep 21 Fri, 2018 9:23 pm
FLASH NEWS

വര്‍ഗീയവാദികള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സ്വന്തം മതത്തെയാണെന്ന് സമദാനി

Published : 22nd April 2018 | Posted By: kasim kzm

കുന്നംകുളം: വര്‍ഗീയവാദികള്‍ സ്വന്തം മതത്തെതകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്ന് അബ്ദുസമദ് സമദാനി. കുന്നംകുളത്ത് സഹോദരന് വൃക്ക നല്‍കിയ എ.ടി ബെന്നിയെ ആദരിക്കുന്ന “സജ്ജനാദരവ് “ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതമെന്നത് തൊലിക്ക് പുറമേയുള്ള വികാരമായി കാണുന്നവരാണ് മതത്തെകൂട്ട് പിടിച്ച് അക്രമം നടത്തുന്നത്. തിരുനബിയെ പിന്‍പറ്റിജീവിക്കുന്നവരുടെ മനസില്‍ തീവ്രവാദമല്ല പകരം കരുണയാണ്. പുണ്യമാക്കപ്പെട്ട വിഷുദിനത്തില്‍ അമ്മയെക്കൊന്ന മകന്റെ വാര്‍ത്തകേട്ടാണ് ലോകം ഉണര്‍ന്നത്.
അത്തരത്തിലുള്ള ആളുകളുള്ള ഈ കാലഘട്ടത്തില്‍ സ്വന്തം സഹോദരന് വൃക്കനല്‍കാന്‍ മനസ് കാണിച്ച ബെന്നിയുടെ സുമനസ് ലോകം മുഴുവന്‍ മാതൃകയാക്കെണ്ടതാണ്. കശ്മീരില്‍ പിഞ്ചുകുഞ്ഞിനെ മൃഗീയമായി ബലാല്‍സഗം ചെയ്ത് കൊന്ന മതഭ്രാന്തന്‍മാര്‍ കാമവെറിയും വര്‍ഗീയവെറിയും നിറഞ്ഞവരാണ്.  പ്രതികള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് തുനിഞ്ഞപ്പോള്‍ പ്രതികളെ സംരക്ഷിക്കുന്നതിനായി ജനപ്രതിനിധികളും നേതാക്കളും എത്തിയതും ലജ്ജാവഹമാണ്. ഒരുസമുദായം മാത്രമല്ല എല്ലാസമുദായങ്ങളും ചേര്‍ന്ന് ഇത്തക്കാര്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. സംഘാടകസമിതി ചെയര്‍മാന്‍ ഇ പി കമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഫാ: സോളമന്‍ ഒ.ഐ.സി, ഫാ: ജേക്കബ്ബ് ജയേഷ്, സുമ ഗംഗാധരന്‍, കെ.പി സാക്‌സണ്‍,  പ്രസംഗിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ലെബീബ് ഹസ്സന്‍ സ്വാഗതവും ട്രഷറര്‍ അജിത്ത് എം.ചീരന്‍ നന്ദിയും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss