|    Oct 21 Sun, 2018 7:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വര്‍ഗീയത ശക്തമാവുമ്പോള്‍ തൊഴിലാളി വര്‍ഗം ചെറുക്കണം

Published : 23rd September 2017 | Posted By: fsq

 

കൊല്ലം: നമുക്കിടയില്‍ നിന്ന് അകറ്റിനിര്‍ത്തിയ ജാതീയ-വര്‍ഗീയ ശക്തികള്‍ പൂര്‍വാധികം ശക്തിയോടെ മറ്റൊരു വഴിയില്‍ തിരിച്ചുവരുന്ന ആപത്കരമായ അവസ്ഥയില്‍ തൊഴിലാളി വര്‍ഗം കരുതലോടെ ചെറുക്കണമെന്ന് നടന്‍ ഇന്ദ്രന്‍സ്. കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ സ്വയംസഹായ സംഘങ്ങളുടെ മൂന്നാം സംസ്ഥാനതല വാര്‍ഷിക മേളയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും ഇടപെടുന്നവരെന്ന നിലയില്‍ തയ്യല്‍ തൊഴിലാളികളില്‍ പ്രതീക്ഷ കൂടുതലാണ്. നമുക്ക് പക്ഷമുണ്ടാവണം. സമൂഹത്തില്‍ നല്ലവരായി മാതൃക കാണിക്കാന്‍ തൊഴിലാളികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം നൗഷാദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss