|    Oct 19 Thu, 2017 4:36 pm
FLASH NEWS

വര്‍ഗീയത തടയുന്നതില്‍ സര്‍ക്കാരുകള്‍ പരാജയം: ഹുസയ്ന്‍ മടവൂര്‍

Published : 6th November 2016 | Posted By: SMR

കണ്ണൂര്‍: മാനവികത തടയുകയും വര്‍ഗീയത വളരുകയും ചെയ്യുമ്പോള്‍ അതിനു ശരിയായ വിധത്തില്‍ തടയിടുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നത് ഉത്കണ്ഠാജനകമാണെന്നു ഇന്ത്യന്‍ ഇസ്്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഹുസയ്ന്‍ മടവൂര്‍. കെഎന്‍എം മാനവ മൈത്രി സന്ദേശ യാത്ര സമാപന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ മതം നോക്കി വിവേചനപൂര്‍വം പെരുമാറുന്ന രീതി ശരിയല്ല. വര്‍ഗീയതയെ ഏകപക്ഷീയമായി കാണുന്നത് വര്‍ഗീയത വളരാനാണ് സഹായിക്കുക. ജനാധിപത്യവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ ആത്മാവ്. നൂറ്റാണ്ടുകളായി പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ജനങ്ങള്‍ ജീവിക്കുന്ന നാടാണിത്. വര്‍ഗീയത കടന്നുവന്നാല്‍ ഇന്ത്യ ഇല്ലാതാവും. ഒരു പ്രത്യേക മതത്തിന്റെ അടിസ്ഥാനത്തിന്റെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഇന്ത്യയെ നശിപ്പിക്കും. മുസ്്‌ലിം സമുദായത്തിലെ ഒരു വ്യക്തിയെ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചെന്ന് പറഞ്ഞ് ചില വര്‍ഗീയവാദികള്‍ തല്ലിക്കൊന്നു. അതിനെ നിസ്സാരമായി കണ്ട ഭരണാധികള്‍ക്ക് വേണ്ടി വാദിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. സന്ദേശ യാത്രയുടെ ഭാഗമായി കേരളത്തിലെ 101ാമത്തെ സ്‌നേഹമരം നടീല്‍ മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. കെഎന്‍എം ജനറല്‍ സെക്രട്ടറി എം സലാഹുദ്ദീന്‍ മദനി, കെ എം ഷാജി എംഎല്‍എ, സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍, ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, എംജിഎം പ്രസിഡന്റ് ശമീമ ഇസ്‌ലാഹിയ്യ, അബ്ദുലത്തീഫ്, ഡോ. ജാബിര്‍ അമാനി, കെ അബ്ദുല്‍ ഹസീബ് മദനി, കെഎല്‍പി ഹാരിസ്, സി സി ശക്കീര്‍ ഫാറുഖി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക