|    May 24 Wed, 2017 5:24 pm
FLASH NEWS

വര്‍ഗീയത തടയാന്‍ രാഷ്ട്രീയക്കാര്‍ ഒറ്റക്കെട്ടായി നില്‍ക്കണം: ഷാനിമോള്‍ ഉസ്മാന്‍

Published : 26th September 2016 | Posted By: SMR

അമ്പലപ്പുഴ: വര്‍ഗീയത തടയണമെങ്കില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍  രാഷ്ട്രീയക്കാര്‍ മഹാമനസ്‌ക്കത കാണിക്കണമെന്ന് എ.ഐ.സി.സി അംഗം ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. സര്‍വകലാശാലകളില്‍ വരെ വര്‍ഗീയത വളര്‍ത്തുകയാണ് ബി.ജെ.പി. രണ്ട് വോട്ടിനുവേണ്ടി വര്‍ഗീയതയെ താലോലിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സമീപനം അപകടകരമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ പുന്നപ്രയില്‍ ഇന്ത്യന്‍ ദേശീയതയും വര്‍ഗീയഫാസിസവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു  അവര്‍.
കേരളത്തില്‍ ബുദ്ധി ജീവികള്‍ ഉണ്ടായിരുന്നെങ്കില്‍ ബി.ജെ.പി നേതാവ് മഹാബലിയെ ആക്ഷേപിച്ചപ്പോള്‍ പ്രതികരിച്ചേനെയെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അമിത്ഷായുടെ പ്രതികരണത്തില്‍ അത്രവലിയ പ്രതിഷേധമൊന്നും കേരളത്തില്‍ ഉയര്‍ന്നില്ലെന്നും മന്ത്രി കൂട്ടി ചേര്‍ത്തു   ബുദ്ധിജീവികളില്‍ ഭൂരിഭാഗവും അവസരവാദികളാണ്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം കൊണ്ടാണ് സംസ്ഥാനത്ത് ബി.ജെ.പി വിജയിച്ചത്. ബി.ജെ.പി യും ആര്‍.എസ്.എസും പ്രചരിപ്പിച്ചപോലെ ഒരു വളര്‍ച്ച കേരളത്തില്‍ ഉണ്ടായില്ല. വര്‍ഗീയത വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് കോണ്‍ഗ്രസ് ആണെന്നും മന്ത്രി പറഞ്ഞു.
വര്‍ഗീയത ഇത്രയേറെ വളര്‍ന്ന സംഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് സെമിനാറില്‍ പങ്കെടുത്ത മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ആട്ടിന്‍ തോലിട്ട ചെന്നായ് ആണ് ബി.ജെ.പി. സംഘപരിവാറാണ് ബി.ജെ.പി യുടെ നട്ടെല്ലെന്നും മന്ത്രി പറഞ്ഞു.എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി മഹേഷ് കക്കത്ത് മോഡറേറ്ററായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day