|    May 27 Sat, 2017 12:42 am
FLASH NEWS

വര്‍ഗീയത തടയാന്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം: ഐഎന്‍എല്‍

Published : 21st March 2017 | Posted By: fsq

 

മലപ്പുറം: രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ സാമുദായിക വേര്‍തിരിവുണ്ടാക്കുകയും പാര്‍ലമെന്ററി ജനാധിപത്യത്തെ പോലും അവമതിക്കുകയും രാജ്യത്തെ ദലിത് മത ന്യൂനപക്ഷങ്ങളെ നിരന്തരമായി വേട്ടയാടുകയും ചെയ്യുന്ന ആര്‍എസ്എസ് വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ആസന്നമായ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിരോധിക്കേണ്ടത് ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണച്ച് കൊണ്ടാവരുതെന്നും ഇന്ത്യന്‍ നാഷനല്‍ ലീഗ് മലപ്പുറം ജില്ല പ്രവര്‍ത്തക സമിതി പ്രസ്ഥാവിച്ചു.
ജില്ലാ പ്രസിഡന്റ് സി എച്ച് മുസ്തഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ പി ഇസ്മാഇല്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം സി പി അന്‍വര്‍ സാദാത്ത്, ജില്ല-മണ്ഡലം ഭാരവാഹികളായ ടി എ സമദ്, ഒ എം എ ജബ്ബാര്‍ ഹാജി, അബ്ദുറഹിമാന്‍ ഹാജി വെട്ടം, സലീം കക്കാടന്‍, പ്രഫ. മുഹമ്മദ്, സാലിഹ് മേടപ്പില്‍, സി പി അബ്ദുല്‍ വഹാബ്, മുഹമ്മദലി, ഖാലിദ് മഞ്ചേരി, ബാവ കുമ്മിണിപറമ്പ്, അഡ്വ. അബ്ദുര്‍റഹ്മാന്‍, ജാഫര്‍ മേടപ്പില്‍, അസീസ് കളപ്പാടന്‍, യു കെ മജീദ്, അലവി കുട്ടി മങ്കട, ഇ കെ സമദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day