|    Nov 24 Fri, 2017 6:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വര്‍ഗീയത ഇന്ത്യയുടെ ശൈലിയായി മാറ്റാന്‍ മോദി ശ്രമിക്കുന്നു: ശശി തരൂര്‍

Published : 13th August 2017 | Posted By: fsq

 

പത്തനംതിട്ട: വര്‍ഗീയത ഇന്ത്യയുടെ ജീവിത ശൈലിയായി മാറ്റാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി  ശശി തരൂര്‍ എംപി പറഞ്ഞു. ഡിസിസി സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യകാര്‍ക്ക് വര്‍ഗീയതയും അസഹിഷ്ണതയും സഹിക്കാ ന്‍ പറ്റാത്ത ഒന്നാണ്. മതേതരത്വവും ബഹുസ്വരതയുമാണ്  ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാതല്‍. വിദേശ രാജ്യങ്ങളില്‍ മോദി ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ പ്രതിഛായ തകര്‍ന്നിരിക്കുകയാണ്. എല്ലാവര്‍ക്കും തുറന്ന വാതില്‍ എന്ന മോദിയുടെ  സങ്കല്‍പ്പത്തിന് കക്ഷിരാഷ്ട്രിയം എതിരാണ്. ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഭാവിക്ക് ദോഷംചെയ്യുന്നതും വിദേശരാജ്യങ്ങളില്‍ ഇന്ത്യയെക്കുറിച്ച് നിലനില്‍ക്കുന്ന മതിപ്പ് നഷ്ടപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക