|    Oct 19 Fri, 2018 7:30 pm
FLASH NEWS

വര്‍ഗീയതയ്‌ക്കെതിരേ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണം: ഹൈസെക് പ്രഖ്യാപന സമ്മേളനം

Published : 11th September 2017 | Posted By: fsq

 

കണ്ണൂര്‍: ഭൂരിപക്ഷ-ന്യൂനപക്ഷ മതങ്ങളുടെ പേരില്‍ ചിലര്‍ ബോധപൂര്‍വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ അലയൊലികള്‍ വിദ്യാലയങ്ങളില്‍ പ്രകടമാണെന്നും ഇതിനെതിരേ മതേതര വിദ്യാര്‍ഥി സമൂഹം ഒറ്റക്കെട്ടായി പൊരുതണമെന്നും വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി കണ്ണൂരില്‍ എംഎസ്എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹൈസെക് പ്രഖ്യാപന സമ്മേളനം പ്രമേയം വ്യക്തമാക്കി. ഗാന്ധിജിയുടെ ഘാതകനെ മഹത്വവല്‍ക്കകരിക്കാന്‍ നടക്കുന്ന ഗൂഢശ്രമങ്ങളും, ഇസ്‌ലാമിക അധ്യാപനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തീവ്രവാദത്തിന് അനുകൂലമായ ചിലരുടെ സമീപനങ്ങളെയും ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെട്ടു. എംഎസ്എം. ഹൈസെക് സമ്മേളനം നവംബര്‍ 12ന് തളിപ്പറമ്പില്‍ നടക്കും. സമ്മേളനപ്രഖ്യാപനം സംസ്ഥാന ജനറല്‍ സെക്രട്ടറി പി ലുബൈബ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് റാഷിദ് സ്വലാഹി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി കെ ഉബൈദ്, വിസ്ഡം ജില്ലാ ചെയര്‍മാന്‍ അബ്ദുന്നാസിര്‍ സ്വലാഹി, ഐഎസ്എം ജില്ലാ സെക്രട്ടറി എം കെ മുഹമ്മദ് ഷബീര്‍, ഡോ. നജ്മുദ്ദീന്‍, വലീദ്, മുഹമ്മദ് ഇജാസ് ഇസ്ഹാഖ്, നബീല്‍ കാനു, റിയാസ് തലശ്ശേരി, ഷുക്കൂര്‍ ചക്കരക്കല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss