|    Oct 21 Sun, 2018 8:10 pm
FLASH NEWS

വര്‍ഗീയതയെ മുന്‍നിര്‍ത്തി കേന്ദ്രം പരാജയങ്ങള്‍ മറയ്ക്കുന്നു: ബിനോയ് വിശ്വം

Published : 28th September 2017 | Posted By: fsq

 

ശാസ്താംകോട്ട: സാമ്പത്തിക രംഗത്തെ കനത്ത പരാജയം മറയ്ക്കാന്‍ മോദി സര്‍ക്കാര്‍ വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം ബിനോയ് വിശ്വം പറഞ്ഞു.  പന്തളം പി ആര്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്ന പന്തളം പിആര്‍ മാധവന്‍പിള്ള ജന്‍മശദാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ സാമ്പത്തിക നയങ്ങള്‍ മഹാത്ഭുതമെന്നാണ്  പറഞ്ഞു നടന്നത്. കള്ളനോട്ടുകള്‍ ഇല്ലാതാക്കുന്നതിനും, കള്ളപ്പണം തടയുന്നതിനും, തീവ്രവാദികളെ തുരത്തുന്നതിനും വേണ്ടി നോട്ടു നിരോധനത്തോടു സഹകരിക്കണമെന്ന് അഹ്വാനം ചെയ്തു. എന്നാല്‍ പ്രഖ്യാപിച്ചതു പോലെ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. നോട്ടു നിരോധനമെന്ന തീരുമാനം പാളിപ്പോയി. ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വര്‍ഗ്ഗീയത ഇളക്കിവിടുന്ന സമീപനം സംഘപരിവാര്‍ സ്വീകരിക്കുന്നു. ചത്ത പശുവിന്റെ പേരില്‍ ജീവനുള്ള മനുഷ്യനെ കൊല ചെയ്യപ്പെടുന്നു. ഒറ്റ നികുതി നടപ്പിലാക്കിയതു വഴി രാജ്യത്തെ സാമ്പത്തികരംഗം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കെഎന്‍കെ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ആര്‍എസ് അനില്‍, പ്രൊഫ.എസ് അജയന്‍, കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ.എന്‍ അനിരുദ്ധന്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്‍, ആര്‍ രാമചന്ദ്രന്‍ എംഎല്‍എ, ഡോ. പി കെ ഗോപന്‍, കെ ശിവശങ്കരന്‍നായര്‍, എസ് ശശികുമാര്‍, സിഎം ഗോപാലകൃഷ്ണന്‍ നായര്‍, മുടിയില്‍ത്തറ ഗോപാലകൃഷണന്‍, ആര്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss