|    Feb 23 Thu, 2017 10:22 pm

വര്‍ഗീയതയെ ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന് വേര്‍തിരിക്കരുത്: കാനം രാജേന്ദ്രന്‍

Published : 7th November 2016 | Posted By: SMR

കുറ്റിയാടി: വര്‍ഗ്ഗീയതയെ ന്യൂനപക്ഷം ഭൂരിപക്ഷം എന്നു വേര്‍തിരിക്കുന്നതും ഒന്നിനെ നേരിടാന്‍ മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നതും അപകടകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ”മതതീവ്രവാദം- കരുതിയിരിക്കുക… കരുത്തോടെ പൊരുതുക” എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് നേതൃത്വത്തില്‍ കുറ്റിയാടിയില്‍ സംഘടിപ്പിച്ച യൂത്ത് അലര്‍ട്ടിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയതയുടെ മതം സാമ്രാജ്യത്വമാണ്. അതിന്റെ സൃഷ്ടാവും അവര്‍ തന്നെയാണ്.
വര്‍ഗ്ഗീയതയെ താലോലിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വര്‍ഗ്ഗീയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ രാജ്യത്ത് പിടിമുറുക്കുകയാണ്. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.  ഐഎസിന് വളരാനുള്ള മണ്ണായി കേരളത്തെ മാറ്റി തീര്‍ക്കാന്‍ അനുവദിക്കില്ല. ശക്തമായ പ്രതിരോധം യുവജന സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരും. മതങ്ങളുടെ പേരില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ തുറന്നെതിര്‍ക്കാന്‍ യഥാര്‍ത്ഥ മതവിശ്വാസികള്‍ രംഗത്തു വരണം. കുറുക്ക് വഴികളിലൂടെ അധികാരത്തിലേറാനുള്ള മാര്‍ഗ്ഗമാണ് പലര്‍ക്കും മതവും വിശ്വാസവും. ഇത്തരം ശക്തികള്‍ക്കെതിരെ ജനം ജാഗ്രത പാലിക്കണം.
ഫാഷിസ്റ്റുകളും തീവ്രവാദ ശക്തികളും ചരിത്രത്തെ പോലും വളച്ചൊടിക്കുകയും  അരാഷ്ട്രീയത വളര്‍ത്തി ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍, ഇ കെ വിജയന്‍ എംഎല്‍എ, എ പി അഹമ്മദ്, അഡ്വ. പി ഗവാസ്, എന്‍ എം ബിജു, പി സുരേഷ് ബാബു, അഭിജിത്ത് കോറോത്ത്, കെ പി ബിനൂപ്, സി കെ ബിജിത്ത് ലാല്‍, ടി സുരേഷ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക