|    May 21 Mon, 2018 6:31 pm
FLASH NEWS

വര്‍ഗീയതയെ ചെറുക്കാനുള്ള ലീഗിന്റെ പരിമിതി എന്തെന്ന് വ്യക്തമാക്കണം : പിണറായി വിജയന്‍

Published : 7th October 2017 | Posted By: fsq

 

വേങ്ങര: വര്‍ഗീയതയെ ചെറുക്കാനുള്ള മുസ്്‌ലിംലീഗിന്റെ പരിമിതിയെന്താണെന്നു വ്യക്തമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വേങ്ങര മണ്ഡലത്തിലെ കുന്നുംപുറത്ത് നടന്ന എല്‍ഡിഎഫ് എആര്‍ നഗര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയെ ചെറുക്കാന്‍ പരിമിതികളുണ്ടെന്നാണു ലീഗ് നേതാവ് പറഞ്ഞത്. രാജ്യത്ത് ഫാഷിസത്തെ ചെറുക്കാന്‍ ഇടതുപക്ഷത്തിനു മാത്രമെ സാധിക്കുകയുള്ളു. ഇന്ത്യയെ മതാധിഷ്ടിത രാജ്യമാക്കാനാണു ആര്‍എസ്എസ് ശ്രമം. മുഖ്യശത്രുക്കളായി മുസ്്‌ലിം, കൃസ്ത്യന്‍, കമ്യുണിസ്റ്റുകകളെയും കാണുന്നത് ഇതിനാലാണ്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നയം രൂപീകരിക്കുന്നത് അതിന്റെ ഉന്നതാധികാര സമിതികളാണ്. എന്നാല്‍, ബിജെപിയുടെ നയം രൂപീകരിക്കുന്നത് ആര്‍എസ്എസാണെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss