|    Mar 24 Fri, 2017 5:40 am
FLASH NEWS

വര്‍ഗീയതയെ ഒറ്റക്കെട്ടായി നേരിടണം

Published : 12th October 2016 | Posted By: SMR

തിരുവനന്തപുരം: ന്യൂനപക്ഷ-ഭൂരിപക്ഷ ചേരിയില്ലാതെ ഒറ്റക്കെട്ടായി വര്‍ഗീതയെ നേരിടണമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവും എഐഎസ്എഫ് ദേശീയ നേതാവുമായ കനയ്യകുമാര്‍. എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച വര്‍ഗീയ- സാമ്രാജ്യത്വ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വര്‍ഗീയതയുടെ വിത്തുപാകുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത് ആര്‍എസ്എസാ—ണെന്നും കനയ്യ കുറ്റപ്പെടുത്തി. കവി കുരീപ്പുഴ ശ്രീകുമാര്‍, ജാസി ഗിഫ്റ്റ് എന്നിവര്‍ വര്‍ഗീയ വിരുദ്ധ സമ്മേളനത്തില്‍ അതിഥികളായി. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക