|    Feb 18 Sun, 2018 1:07 am
FLASH NEWS

വര്‍ഗീയതയും വംശീയതയും മനുഷ്യരെ വിഭജിക്കുന്നു: തൗഫീഖ് അസ്‌ലം ഖാന്‍

Published : 17th January 2017 | Posted By: fsq

 

പടിഞ്ഞാറത്തറ: മനുഷ്യസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഓരോ ജനവിഭാഗങ്ങള്‍ക്കും അവരുടേതായ പങ്കുവഹിക്കാനുണ്ടെന്നു ജമാഅത്തെ ഇസ്‌ലാമി മഹാരാഷ്ട്ര സംസ്ഥാന അമീര്‍ തൗഫീഖ് അസ്‌ലം ഖാന്‍. ‘ഇസ്‌ലാം സന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വം ലോകസമൂഹത്തെ അസമാധാനത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. രാജ്യങ്ങള്‍ക്കകത്ത് വിവിധ ജനസമൂഹങ്ങള്‍ ഭരണകൂടങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്നു. വര്‍ഗീയതയും വംശീയതയും മനുഷ്യരെ വിഭജിച്ച് പരസ്പരം പോരടിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ക്ക് ഗതിവേഗം നല്‍കുന്നതാണ് രാജ്യത്ത് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍. ഇതു മഹത്തായ ഈ രാജ്യത്തിന്റെ മഹിതമായ പൈതൃകങ്ങള്‍ക്ക് പോറലേല്‍പ്പിക്കും. പരസ്പര വിശ്വാസത്തോടെ സ്‌നേഹവും സഹവര്‍ത്തിത്വവും മുറുകെ പിടിച്ച് മുന്നോട്ടുപോവാന്‍ സാധിക്കണമെന്നും തൗഫീഖ് അസ്‌ലം ഖാന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മാലിക് ഷഹബാസ് അധ്യക്ഷത വഹിച്ചു. വൈജ്ഞാനിക സദസ്സില്‍ ഡോ. അബ്ദുസലാം വാണിയമ്പലം, പി വി റഹ്മാബി, കെ അദീല, നവാസ് പൈങ്ങോട്ടായി സംസാരിച്ചു. സെമിനാര്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, ശബാബ് എഡിറ്റര്‍ മുജീബുറഹ്മാന്‍ കിനാലൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ടി കെ ഫാറൂഖ്, എം പി അബൂബക്കര്‍ സംസാരിച്ചു. സമാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാലിക് ഷഹബാസ് അധ്യക്ഷത വഹിച്ചു. എം ഐ ഷാനവാസ് എംപി മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ അംഗം ശിഹാബ് പൂക്കോട്ടൂര്‍ പ്രമേയ വിശദീകരണം നടത്തി. അസിസ്റ്റന്റ് അമീര്‍ പി മുജീബുറഹ്മാന്‍, സംസ്ഥാന സമിതി അംഗം എ റഹ്മത്തുന്നിസ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ വേളം, എസ്‌ഐഒ സംസ്ഥാന സെക്രട്ടറി മുജീബുറഹ്മാന്‍, ജിഐഒ ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍, സി കെ സമീര്‍, സി സലീം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss