വര്‍ഗീയതയും കള്ളവോട്ടും കരുതിയിരിക്കണം: ചെന്നിത്തല
Published : 15th May 2016 | Posted By: SMR
തിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയത വളര്‍ത്തുന്ന പ്രചാരണത്തെയും സിപിഎമ്മിന്റെ കള്ളവോട്ട് ചെയ്യാനുള്ള രഹസ്യനീക്കത്തെയും കരുതിയിരിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. നരേന്ദ്രമോദിയും കേന്ദ്ര-സംസ്ഥാന നേതാക്കളും നടത്തിയ പ്രചാരണത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് മുന്‍തൂക്കം നല്‍കിയത്. ഇത് ചിലവാകില്ലെന്ന് ബോധ്യമായ ബിജെപി സിപിഎമ്മുമായി രഹസ്യധാരണ ഉണ്ടാക്കിയിരിക്കുന്നു. മാര്‍ക്സിസ്റ്റ്പാര്‍ട്ടി എങ്ങനെയും അധികാരത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ട് ചെയ്യാന്‍ നല്കുന്ന സ്ലിപ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.