|    Feb 20 Tue, 2018 1:29 pm
FLASH NEWS

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി

Published : 16th January 2017 | Posted By: fsq

 

മട്ടാഞ്ചേരി: വര്‍ക്ക് ഷോപ്പ് ജീവനക്കാരനെ ട്രാഫിക് എസ്‌ഐയും സംഘവും ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പള്ളുരുത്തി മരുന്ന് കടക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെന്താമരാക്ഷന്‍(34)നെയാണ് മട്ടാഞ്ചേരി ട്രാഫിക് എസ്‌ഐ വിബിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. മരുന്ന് കടയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന ചെന്താമരാക്ഷന്‍ ഇവിടെ അറ്റകുറ്റ പണികള്‍ക്കായി കൊണ്ട് വന്ന ട്രെയിലര്‍ നന്നാക്കിയതിന് ശേഷം പള്ളുരുത്തിയിലെ സംസ്ഥാന പാതയിലൂടെ കൊണ്ട് വരികയും ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരന്‍ ഇയാളുടെ ലൈസന്‍സും വാഹനത്തിന്റെ ആര്‍സി ബുക്കും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വണ്ടി നിര്‍ത്തിയാല്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുമെന്നതിനാല്‍ വൈകീട്ട് സ്‌റ്റേഷനിലേക്ക് വരാമെന്ന് പറയുകയും  പൊലിസുകാര്‍ സമ്മതിക്കുകയും ചെയ്തു. വൈകീട്ട് വാഹന ഉടമയോട് ആര്‍സി ബുക്കുമായി എത്താന്‍ ചെന്താമരാക്ഷന്‍ പറഞ്ഞു. ഇതിനിടെ രണ്ട് തവണ എസ്‌ഐയും സംഘവും വര്‍ക്ക് ഷോപ്പില്‍ എത്തി ഭീഷണിപ്പെടുത്തിയതായി ചെന്താമരാക്ഷന്‍ പറഞ്ഞു. മൂന്നാം തവണ എത്തിയപ്പോള്‍ വാഹനത്തിന്റെ ആര്‍സി ഓണറുടെ നമ്പര്‍ നല്‍കുകയും ആര്‍സി ഓണറോട് രാവിലെ എത്തിയാല്‍ മതിയെന്ന് പൊലിസ് പറയുകയും ചെന്താമരാക്ഷനെ കൂട്ടി കൊണ്ട് പോവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ചെന്താമരാക്ഷന്‍ ഇതിന് തയ്യാറാവാതായതോടെ പൊലിസ് മടങ്ങി.പിന്നീട് വര്‍ക്ക് ഷോപ്പില്‍ എത്തി അവിടെയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെന്താമരാക്ഷനെ ഫോണില്‍ വിളിക്കുകയും ചെയ്തു. രാത്രിയായതിനാല്‍ വീട്ടില്‍ നിന്ന് വരുവാന്‍ കഴിയില്ലന്നും വരികയാണെങ്കില്‍ കുടുംബത്തോടൊപ്പം വരികയുള്ളൂവെന്നും പറഞ്ഞതിനെ തുടര്‍ന്ന് രാവിലെ പത്തിന് എത്തിയാല്‍ മതിയെന്ന് പറയുകയും ചെയ്തു. രാവിലെ പത്തിന്് തന്നെ ആര്‍സി ഓണറേയും കൂട്ടി സ്‌റ്റേഷനിലെത്തിയപ്പോള്‍ എസ്‌ഐ ഉണ്ടായിരുന്നില്ല. പന്ത്രണ്ട് മണിക്ക് എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആ സമയത്ത് എത്തിയപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ചെന്താമരാക്ഷന്‍ പറഞ്ഞു. തലക്കും നെഞ്ചിനും ചവിട്ടിയതിനെ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ചെന്താമരാക്ഷന്‍ പറഞ്ഞു. ഇയാളെ ആദ്യം കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം തിരക്കുള്ള സമയത്ത് റോഡിലൂടെ കണ്ടയ്‌നര്‍ ഓടിച്ച ഇയാള്‍ക്കെതിരേ കേസെടുക്കുന്നതിന്റെ ഭാഗമായാണ് സ്‌റ്റേഷനിലേക്ക് വരുത്തിയതെന്നും ലൈസന്‍സ് നല്‍കാതിരുന്നപ്പോള്‍ ചെറുതായി ബലം പ്രയോഗിക്കുക മാത്രമാണ് ഉണ്ടായതെന്നും എസ്‌ഐ വിബിന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss