|    Mar 24 Fri, 2017 5:43 am
FLASH NEWS

വര്‍ക്ക്‌ഷോപ്പിന് തീപിടിച്ചു; രണ്ടു കാറുകള്‍ കത്തിനശിച്ചു

Published : 5th June 2016 | Posted By: SMR

കടുത്തുരുത്തി: വര്‍ക്ക്‌ഷോപ്പിന് തീപിടിച്ച് രണ്ടു കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം. കാരിക്കോട് കൈയ്യൂരിക്കല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇറുമ്പയം പല്ലാട്ടുകുഴിയില്‍ സനലിന്റെ ഫ്രണ്ട്‌സ് മാരുതി കാര്‍ വര്‍ക്ക് ഷോപ്പിനാണ് ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ തീപിടുത്തമുണ്ടായത്.
വര്‍ക്ക്‌ഷോപ്പിനുള്ളില്‍ വെല്‍ഡിങ് ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ തീപ്പൊരികള്‍ ചിതറിവീണാണ് അപകടമുണ്ടായത്. വെല്‍ഡിങ് ജോലിയുള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ഷോപ്പിനുള്ളിലുണ്ടായിരന്ന രണ്ടു കാറുകളാണ് കത്തിനശിച്ചത്. വര്‍ക്കഷോപ്പിന്റെ കുറച്ചുഭാഗവും കത്തിനശിച്ചിട്ടുണ്ട്. വെള്ളൂര്‍ എച്ച്എന്‍എല്ലില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് തീ യണച്ചു. എച്ച്എന്‍എല്ലിലെ ഫയര്‍മാന്‍ സതീശന്റെ നേതൃത്വത്തില്‍ വര്‍ഗീസ്, കണ്ണന്‍, ജസ്റ്റിന്‍ എന്നിവരാണ് തീ അണച്ചത്. കടുത്തുരുത്തിയില്‍ നിന്നും, പിറവത്തുനിന്നും അഗ്നിശമനസേന എത്തിയിരുന്നു. പഞ്ചായത്തംഗം ജിജി സരേഷ്, വെള്ളൂര്‍ എസ്‌ഐ പ്രദീപ് എന്നിവര്‍ തീയണക്കാന്‍ നേതൃത്വം നല്‍കി.

(Visited 40 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക