|    Jul 24 Mon, 2017 2:23 pm
Home   >  Todays Paper  >  Page 4  >  

‘വര്‍ക്കല മാനഭംഗം: മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്ക്

Published : 7th September 2016 | Posted By: SMR

തിരുവനന്തപുരം: വര്‍ക്കലയില്‍ ദലിത് നഴ്‌സിങ് വിദ്യാര്‍ഥിനി മാനഭംഗം ചെയ്യപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ചീഫ് സെക്രട്ടറിയും ജില്ലാ പോലിസ് മേധാവിയും ഒക്‌ടോബര്‍ 5ന് വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയത്. വര്‍ക്കല അയത്തില്‍ പാലത്തിന് സമീപം കഴിഞ്ഞ മേയില്‍ ബിഎസ്‌സി വിദ്യാര്‍ഥിനി മാനഭംഗത്തിന് ഇടയായത്.  ഓട്ടോറിക്ഷാ ഡ്രൈവറാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ആര്‍ പി മല്‍ഹോത്ര ദേശീയ കമ്മീഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക