|    Jun 29 Thu, 2017 4:05 pm
FLASH NEWS

വര്‍ക്കല നഗരസഭയില്‍ അടിയന്തരയോഗം അലസിപ്പിരിഞ്ഞു

Published : 1st December 2016 | Posted By: SMR

വര്‍ക്കല: നവകേരള മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വര്‍ക്കല നഗരസഭയില്‍ ചേര്‍ന്ന അടിയന്തിരയോഗം അലസിപ്പിരിഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ വിയോജനം രേഖപ്പെടുത്തി കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ചു. ബുധനാഴ്ച രാവിലെ 11.30 ന് ചേര്‍ന്ന അടിയന്തിര യോഗമാണ് സിപിഎം ഭരണപക്ഷത്തിന്റെ ഏകാധിപത്യപ്രവണതയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചത്. കേരളപ്പിറവി വജ്രജൂബിലിയുടെ ഭാഗമായി  സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതി നഗരസഭയുടെ കെടുകാര്യസ്ഥത നിമിത്തം പാളുന്നതായാണ് പ്രതിപക്ഷ ആരോപണം. നവകേരള മിഷന്‍ പദ്ധതി പ്രകാരമുള്ള വാര്‍ഡുതല സംഘാടക സമിതി നവംബര്‍ 30ന് ചേരണമെന്നിരിക്കെ അന്നേദിവസം മാത്രമാണ് ഇതു സംബന്ധിച്ചുള്ള ജനറല്‍ കമ്മിറ്റി പോലും നഗരസഭയില്‍ വിളിച്ചു ചേര്‍ത്തതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. സമയബന്ധിതമായി പൂര്‍ത്തികരിക്കേണ്ടുന്ന പലപദ്ധതികളുംസിപിഎം ഭരണനേതൃത്വത്തില്‍ നിരുത്തരവാദിത്വ നിലപാട് മൂലം നഷ്ടപ്പെടുന്നതായി ആക്ഷേപമുണ്ട്. തെരുവ് നായ വന്ധ്യംകരണം, തെരുവ് വിളക്ക് കത്തിക്കല്‍, വയോമിത്രം, ജനകീയാസൂത്രണം പട്ടികജാതി ആനുകൂല്യം, തുടങ്ങിയ പദ്ധതികളാണ് പ്രദേശത്ത് ലക്ഷ്യം കാണാതെ പോകുന്നത്. ഇതിനിടെ അജണ്ടയിലെ വിഷയങ്ങളില്‍ നിന്നും പ്രതിപക്ഷം വ്യതിചലിക്കുന്നുവെന്ന പരാമര്‍ശമുന്നയിച്ച് ചില കൗണ്‍സിലര്‍മാരെ യോഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുവാനുള്ള ചെയര്‍പേഴ്‌സന്റെ നീക്കത്തിലും യോഗത്തില്‍ ശക്തമായ പ്രതിഷേധമുണ്ടായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക