|    Apr 20 Fri, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വര്‍ക്കല കൂട്ടമാനഭംഗം: പ്രതികള്‍ അറസ്റ്റില്‍

Published : 7th May 2016 | Posted By: SMR

തിരുവനന്തപുരം: വര്‍ക്കലയിലെ സ്വകാര്യ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വര്‍ക്കല താഴെ വെട്ടൂര്‍ ഒസ്സാക്കുടി വീട്ടില്‍ സഫീര്‍(25), ആശാന്‍മുക്ക് വാഴവിളവീട്ടില്‍ സൈജു(21), ചിലക്കൂര്‍ കാട്ടുവിള റാഷിദ്(20) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ ഷഫീന്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആനയറ ഒരുവാതില്‍ക്കോട്ട സ്വദേശിനിയും ബിഎസ്‌സി നഴ്‌സിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ 20കാരി ഇക്കഴിഞ്ഞ മൂന്നിനാണ് മാനഭംഗത്തിനിരയായത്. പെണ്‍കുട്ടി ഇപ്പോള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലാണ്. സുജിത് എന്ന പേരില്‍ മൊബൈലില്‍ നിരന്തരം വിളിച്ച സഫീറുമായി പെണ്‍കുട്ടി പ്രണയത്തിലായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ശബരി എക്‌സ്പ്രസ്സില്‍ വര്‍ക്കലയിലെത്തിയ പെണ്‍കുട്ടിയെ സഫീര്‍, സൈജുവിന്റെ ഓട്ടോയില്‍ കൊല്ലത്തേക്ക് കൊണ്ടുപോയി. സിനിമ കാണാന്‍ പദ്ധതിയിട്ടെങ്കിലും നടന്നില്ല. കാപ്പില്‍, പരവൂര്‍ എന്നിവിടങ്ങളില്‍ കറങ്ങിയശേഷം വൈകീട്ടോടെ മടങ്ങി. മടക്കയാത്രയില്‍ പനയറ കുന്നത്തുമലയില്‍ എത്തിച്ച് ആദ്യം സഫീറും പിന്നീട് സൈജുവും മാനഭംഗപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് സഫീര്‍ റാഷിദിനെ വിളിച്ചുവരുത്തി. പെണ്‍കുട്ടിയെ ആറ്റിങ്ങലില്‍ കൊണ്ടുവിടണമെന്നു പറഞ്ഞശേഷം സഫീറും സൈജുവും റാഷിദ് വന്ന ബൈക്കില്‍ രക്ഷപ്പെട്ടു. പിന്നീട് റാഷിദ് അയന്തി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഓട്ടോയില്‍ വച്ചു പീഡനത്തിനിരയാക്കി. അവശയായ കുട്ടി അപസ്മാരത്തെ തുടര്‍ന്ന് അര്‍ധബോധാവസ്ഥയിലായി. ഇതോടെ റാഷിദ് ലെവല്‍ക്രോസിനു സമീപം ഓട്ടോ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കര്‍ണാടകയിലേക്ക് കടന്ന സഫീറും സൈജുവും ബംഗളൂരുവിലും മംഗളൂരുവിലും ഒളിച്ചുതാമസിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇരുവരും കേരളത്തിലേക്ക് ട്രെയിനില്‍ മടങ്ങുന്നതറിഞ്ഞ് പോലിസ് പിന്തുടര്‍ന്നു. അങ്കമാലിയില്‍ വച്ച് പോലിസ് സാന്നിധ്യമറിഞ്ഞ ഇരുവരും ട്രെയിനില്‍നിന്ന് ചാടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. റാഷിദിനെ ചടയമംഗലത്തു വച്ചാണ് കസ്റ്റഡിയിലെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss