|    Mar 26 Sun, 2017 12:59 pm
FLASH NEWS

വര്‍ക്കലയില്‍ ഓട മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധം

Published : 27th December 2015 | Posted By: SMR

വര്‍ക്കല: വര്‍ക്കല ടൗണും പരിസരത്തുമുള്ള ഓടകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധം.
പുത്തന്‍ചന്ത,ആയുര്‍വേദ ആശുപത്രി ജങ്ഷന്‍, മൈതാനം – ഠൗണ്‍, പുന്നമൂട്, വര്‍ക്കല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ഓടകളിലാണ് അറവ് മാലിന്യങ്ങളടക്കം അഴുകി ജീര്‍ണിക്കുന്നത്. നീരൊഴുക്ക് നിലച്ച ഓടകളില്‍ മലിനജലം തളം കെട്ടി അസഹനീമായ ദുര്‍ഗ്ഗന്ധമാണ്. പുത്തന്‍ചന്ത മിഷന്‍ ആശുപത്രിയുടെ പുതിയ ഗേറ്റിന് എതിര്‍വശത്തുള്ള ഓടയില്‍ മാലിന്യം കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ ഭാഗത്തെ ഓടക്ക് മേല്‍മൂടി പോലുമില്ലാത്തത് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടാവുകയാണ്.
പുത്തന്‍ചന്ത ജങ്ഷന്‍ മുതല്‍ ആശുപത്രിക്ക് സമീപം വരെയുള്ള ഓടകളില്‍ പുറമെനിന്ന് വാഹനങ്ങളിലെത്തിക്കുന്ന ഗാര്‍ഹിക – ഗാര്‍ഹികേതര മാലിന്യങ്ങളും നിക്ഷേപിക്കുന്നുണ്ട്. വര്‍ക്കല ജില്ലാ ആയൂര്‍വേദ ആശുപത്രി ജങ്ഷനിലെ ഓട്ടോ സ്റ്റാന്റിന് സമീപത്തെ ഓടയുടെ അവസ്ഥയും സമാനമാണ്. ഇവിടം കേന്ദ്രീകരിച്ച് ബസ് സ്‌റ്റോപ്പും ഓട്ടോ സ്റ്റാന്റും പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം അന്താരാഷ്ട്ര നിലവാരത്തില്‍ റോഡ് നവീകരണം നടത്തുന്നതായി അവകാശപ്പെടുന്ന ജനപ്രതിനിധികള്‍ ഓടയുടെ കാര്യത്തില്‍ തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. പട്ടണത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും അഴുക്ക് ചാലുകള്‍ നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് വര്‍ക്കല നഗരസഭക്കും പൊതുമരാമത്ത് വകുപ്പിനും നല്‍കിയിട്ടുള്ളതെങ്കിലും ഇക്കാര്യത്തില്‍ ഇനിയും നടപടികൈക്കൊണ്ടിട്ടില്ല.

(Visited 86 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക