|    Mar 19 Mon, 2018 12:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വരുമാനം വര്‍ധിച്ചു; കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം വിജയമെന്ന്

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണത്തിലൂടെ കോര്‍പറേഷന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി എംഡി രാജമാണിക്യം. കഴിഞ്ഞ ടേമിലെ വരുമാനത്തില്‍നിന്നും ഒന്നേമുക്കാല്‍ കോടിയുടെ വര്‍ധനയുണ്ടായതായി അദ്ദേഹം പറഞ്ഞു. ഡ്യൂട്ടി പരിഷ്‌കരണം കാരണമാണ് വരുമാനം വര്‍ധിച്ചത്. നാലരക്കോടിയുണ്ടായിരുന്ന വരുമാനം ഇപ്പോള്‍ ആറേകാല്‍ കോടി രൂപയായി. ഡ്യൂട്ടി പരിഷ്‌കരണത്തിലും വിദ്യാര്‍ഥികള്‍ക്കുള്ള ക ണ്‍സഷന്‍ കാര്‍ഡ്് പ്രോസസിങ് ഫീസ് ഈടാക്കുന്ന നടപടിയിലും വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി എംഡി രംഗത്തെത്തിയത്. ജൂലൈ 15 നാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം ഒന്നര ഡ്യൂട്ടിയാക്കി മാറ്റിക്കൊണ്ടുള്ള ഓര്‍ഡര്‍ പുറത്തിറങ്ങിയത്. പുതിയ ഓര്‍ഡര്‍പ്രകാരം ജോലിസമയം (സ്റ്റീറിങ് മണിക്കൂറുകള്‍) 13 മണിക്കൂര്‍ ആണെങ്കില്‍ മാത്രമേ ഡബിള്‍ ഡ്യൂട്ടി ആകുന്നുള്ളു. യാത്രക്കിടയിലുള്ള വിശ്രമസമയവും ഭക്ഷണത്തിനുള്ള സമയവും കോര്‍പറേഷന്റെ പുതിയ ഡ്യൂട്ടിസമയത്തില്‍ പെടുന്നില്ല. ഇവയെല്ലാം ഡബിള്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഇല്ലാതായത്. പത്ത് മണിക്കൂറില്‍ അവസാനിച്ചിരുന്ന സര്‍വീസുകളെല്ലാം ഡബിള്‍ ഡ്യൂട്ടി സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തിയിരുന്നപ്പോള്‍ ജീവനക്കാര്‍ക്ക് പിറ്റേന്ന് അവധിയെടുക്കാനുള്ള അവസരമുണ്ടായിരുന്നു. മാസത്തി ല്‍ ലഭിക്കുന്ന സ്ഥിരം അവധികളും ഉള്‍പ്പെടെ പതിമൂന്ന് ദിവസമായിരുന്നു ഒരു ജീവനക്കാരന്റെ ഡ്യൂട്ടി. എന്നാല്‍, പുതിയ പരിഷ്‌കാരം വന്നതോടെ നാലുദിവസം അധികം ജോലിക്കെത്തണം. എന്നാല്‍, പതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള ഓര്‍ഡിനറി സര്‍വീസുകളെ നിലവിലുണ്ടായിരുന്നതുപോലെ ഡബിള്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടുപോവാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അതേസമയം, വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ കാ ര്‍ഡിന് പ്രോസസിങ് ഫീസ് കുത്തനെകൂട്ടിയ നടപടിക്കെതിരേ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിരക്കുവര്‍ധന അംഗീകരിക്കാനാവില്ലെന്നും അടിയന്തരമായി പിന്‍വലിക്കണമെന്നും എസ്എഫ്‌ഐയും കെഎസ്്‌യുവും ആവശ്യപ്പെട്ടു. 10 രൂപ നിരക്കില്‍ നല്‍കിയിരുന്ന കാര്‍ഡിന്റെ വില ഒറ്റയടിക്ക് 100 രൂപയാക്കിയതാണ് പ്രതിഷേധത്തിന് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ഫെബ്രുവരി ഒന്നുമുതലാണ് പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസ്സുകളില്‍ സൗജന്യയാത്ര അനുവദിച്ചത്. യാത്രാകാര്‍ഡിന്റെ അച്ചടി ചിലവിലേക്കായി മാത്രം 10 രൂപ ഈടാക്കുകയായിരുന്നു. സൗജന്യയാത്ര ഒഴിവാക്കണമെന്ന് കോര്‍പറേഷന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറാവാതെ വന്നതോടെ യാത്രാകാര്‍ഡിന്റെ നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി തേടി. മുന്‍മന്ത്രി ഏ കെ ശശീന്ദ്രന് ഇതുസംബന്ധിച്ച് കോര്‍പറേഷന്‍ എംഡി റിപോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അദ്ദേഹം അനുവദിച്ചില്ല. ഇപ്പോള്‍ തോമസ്ചാണ്ടി വകുപ്പ് മന്ത്രിയായതോടെയാണ് പരിഷ്‌കാരങ്ങളുടെ ഭാഗമായി കോര്‍പറേഷന്റെ നിരക്കുവര്‍ധന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss