|    Dec 18 Tue, 2018 1:58 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വരുമാനം കുറഞ്ഞു; അപ്പം, അരവണ നിര്‍മാണം നിര്‍ത്തിവച്ചു

Published : 19th November 2018 | Posted By: kasim kzm

ശബരിമല: യുവതീപ്രവേശനത്തിന് സുപ്രിംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലവും പോലിസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളും ശബരിമലയിലെ വരുമാനത്തെ സാരമായി ബാധിച്ചു. കാണിക്കവരുമാനത്തില്‍ നേരിയ വര്‍ധന മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്ന സൂചന. സാധാരണ തീര്‍ത്ഥാടന കാലങ്ങളില്‍ മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ വന്‍തോതില്‍ കാണിക്കവരുമാനം വര്‍ധിക്കാറാണു പതിവ്. എന്നാല്‍, തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് കാണിക്കവരുമാനത്തെ ബാധിച്ചു. അപ്പം, അരവണ വില്‍പനയിലൂടെയാണ് ദേവസ്വം ബോര്‍ഡിന്റെ പ്രധാന വരുമാനം വരുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ വന്‍തോതില്‍ കുറവുണ്ടായെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ശബരിമലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് വരുമാനം കുറയാന്‍ കാരണമായി ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. വില്‍പനയില്‍ കുറവുവന്നതിനെ തുടര്‍ന്ന് അപ്പം, അരവണ നിര്‍മാണം ഇന്നലെ രാവിലെ ശബരിമലയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചന്നാണ് ലഭിച്ച വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss