|    Nov 20 Tue, 2018 1:48 pm
FLASH NEWS
Home   >  News now   >  

വരുന്നു, ബജാജിന്റെ ഏറ്റവും വലിയ ബൈക്ക്

Published : 22nd December 2016 | Posted By: Navas Ali kn

1479904263_bajaj-kratos-vs400

1980കളിലും 90കളുടെ തുടക്കത്തിലും ഇന്ത്യന്‍ കുടുംബങ്ങളുടെ സ്വപ്‌നമായ ചേതക് സ്‌കൂട്ടറുമായി ഇരുചക്ര വിപണന രംഗത്തുവന്ന ബജാജ് അവരുടെ ഏറ്റവും വലിയ ബൈക്ക് വിപണിയിലെത്തിക്കുന്നു. കാവസാക്കിയുമായി ചേര്‍ന്ന് ഇറക്കിയ ബജാജ് കെബി 100നു ശേഷം തനിച്ചു നിര്‍മിച്ച ബജാജ് 4 എസ് ചാംപ്യന്‍ വന്‍ വിജയമായതോടെയാണ് ബജാജ് ബൈക്കുകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് ബജാജിന്റെ പ്ലാന്റില്‍ നിന്നും വരിവരിയായി വിവിധ മോഡല്‍ ബൈക്കുകള്‍ പുറത്തിറങ്ങി. സിടി 100, ഡിസ്‌കവര്‍, പള്‍സര്‍,പ്ലാറ്റിന,വിന്‍ഡ് തുടങ്ങി ഒടുവിലായി ഐഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പലിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചുവെന്ന് അവകാശപ്പെടുന്ന ബജാജ് വി വരെ എത്തിനില്‍ക്കുന്നു അവരുടെ ബൈക്കുകളുടെ ശ്രേണി. ഇതിനിടെ ബൈക്ക് എന്ന പേരിലിറക്കിയ ബൈക്കും,  പള്‍സറിന്റെ ചെറു പതിപ്പായ എക്‌സ്‌സിഡിയുമൊന്നും വലിയ വിജയം നേടാതെ മാറിനിന്നതും കാണേണ്ടിവന്നു.
ബുള്ളറ്റിന്റെ ഉയരമുള്ള ബൈക്ക് എന്ന വിശേഷണത്തോടെയായിരുന്നു ബജാജ് മുന്‍പ് കാലിബര്‍ പുറത്തിറക്കിയത്. നല്ല മൈലേജും പിക്കപ്പും ലുക്കും എല്ലാമുണ്ടായിരുന്ന കാലിബര്‍ ഹൂഡിബാബയായി രൂപാന്തരപ്പെട്ട ശേഷം പിന്നെ പള്‍സര്‍ യുഗത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ പിന്‍മാറി. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും വലിയ ബൈക്ക് എന്ന വാഗാദാനവുമായി ബജാജ് രംഗത്തു വന്നിരിക്കുന്നു.
ഡൊമിനര്‍ 400 എന്നാണ് ബജാജിന്റെ ഏറ്റവും പുതിയ ബൈക്കിന്റെ പേര്. പേരുപോലെ 400 തികയില്ലെങ്കിലും 373 സിസി ഡിറ്റിഎസ്‌ഐ എഞ്ചിനാണ് ഇവനുണ്ടാകുക. 34.5 ബിഎച്ച്പിയും 35 എന്‍എം ടോര്‍ക്കുമാണ് കരുത്ത്. ആറു ഗിയറും സ്ലിപ്പര്‍ ക്ലച്ചും ഇതില്‍ ബജാജിന്റെ വാഗ്ദാനമാണ്. 43 എംഎം നീളമുള്ള മുന്‍പിലെ സസ്‌പെന്‍ഷനും അഡ്ജസ്റ്റ് ചെയ്യാവുന്ന പിറകിലെ മോണോഷോക് സസ്‌പെന്‍ഷനും സുഖകരമായ യാത്ര നല്‍കും. ഡൊമിനറിന് മുന്നിലും പിറകിലും ഡ്‌സ്‌ക്‌ബ്രെയ്ക്കുമുണ്ടാകും. 1.45 ലക്ഷമാണ് ഡൊമിനറിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില ജനുവരി ആദ്യത്തോടെ വാഹനം ലഭ്യാമായിത്തുടങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss