|    Dec 14 Fri, 2018 7:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘വരാപ്പുഴയില്‍ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസിന്റെ അവസ്ഥ നെയ്യാറ്റിന്‍കര കേസിലും ഉണ്ടാവും

Published : 12th November 2018 | Posted By: kasim kzm

‘തിരുവനന്തപുരം: വരാപ്പുഴയി ല്‍ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസിന്റെ അവസ്ഥ നെയ്യാറ്റിന്‍കര സനല്‍കുമറിന്റെ കേസിലും ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് തന്നെ കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാെണന്നു വ്യക്തമാവുകയാണ്. വന്‍വിവാദമുണ്ടാക്കിയെങ്കിലും ശ്രീജിത്ത് വധക്കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലിറങ്ങുകയോ തിരികെ സര്‍വീസില്‍ പ്രവേശിക്കുകയോ ചെയ്തിട്ടുണ്ട്. ആ കേസില്‍ പ്രധാന ആരോപണവിധേയനായ ആലുവ റൂറല്‍ എസ്പിക്കെതിരേ കേസ് പോലുമുണ്ടായില്ല. സിബിഐയെ ആ കേസ് ഏല്‍പ്പിക്കണമെന്ന് അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. അത് ചെയ്യാത്തതിനാലാണ് കേസ് ഈ വിധമായത്.
നെയ്യാറ്റിന്‍കര കൊലപാതകവും ഇതേ രീതിയില്‍ അട്ടിമറിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ ആരോപണവിധേയനായ ഹരികുമാറിനെ രക്ഷപ്പെടുത്തിയത് പോലിസുകാരാണ്. തിരുവനന്തപുരം ജില്ലയിലെ സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് അയാളെ ഇപ്പോള്‍ സുരക്ഷിതമായി ഒളിപ്പിച്ചിരിക്കുന്നത്. സിപിഎം നേതാക്കളും ഹരികുമാറും തമ്മിലുള്ള അവിശുദ്ധ ബന്ധം നാട്ടില്‍ പാട്ടാണ്. അതിനിടെ, ഈ കേസിലെ സാക്ഷികളെ ഗുണ്ടകള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയാണ്. പോലിസ് ഒരു സംരക്ഷണവും നല്‍കുന്നില്ല. സാക്ഷികള്‍ ഭയപ്പാടിലാണ്. എഎസ്പിയാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. കൊല നടത്തി ഏഴു ദിവസമായിട്ടും പ്രതിയെ പോലിസ് പിടികൂടിയിട്ടില്ല. പ്രതിയായ ഡിവൈഎസ്പിയുടെ അതേ റാങ്കാണ് എഎസ്പിക്ക്. ഒരേ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് ശരിയല്ല. ഇപ്പോള്‍ ഐജി അന്വേഷിക്കുമെന്ന് പറയുന്നു. അതും ഫലപ്രദമാവില്ല. സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് ആ കുടുംബം ആവശ്യപ്പെടുന്നത്.
പോലിസ് നടത്തിയ അതിക്രമം പോലിസ് തന്നെ അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടും. അതുകൊണ്ട് സിബിഐ അന്വേഷിച്ചാല്‍ മാത്രമേ പ്രതിയായ മുന്‍ ഡിവൈഎസ്പിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനാവൂ. സനല്‍കുമറിന്റെ വിധവയെയും രണ്ടു പിഞ്ചു കുട്ടികളെയും സമരരംഗത്തേക്ക് ഇറക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss