|    Aug 18 Sat, 2018 8:04 pm
FLASH NEWS
Home   >  Kerala   >  

വരാപ്പുഴയില്‍ കസ്റ്റഡിമര്‍ദ്ദനത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

Published : 9th April 2018 | Posted By: G.A.G

കൊച്ചി:  പൊലീസ് കസ്‌ററഡിയില്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന യുവാവ് മരിച്ചു. വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ആണ് മരിച്ചത്. കസ്റ്റഡിയിലിരിക്കേ പോലീസ് മര്‍ദിച്ചതിനെത്തുടര്‍ന്ന് വയറിന് ഗുരുതര പരിക്കേറ്റ ശ്രീജിത്ത് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശ്രീജിത്തിനെ പൊലീസ് മൂന്നാം മുറയ്ക്ക് വിധേയനാക്കിയെന്ന വാര്‍്ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശക്കമ്മീഷന്‍ ഇന്ന് സ്വമേധയാ കേസെടുത്തിരുന്നു.
വരാപ്പുഴയില്‍ വീട്ടില്‍ കയറി ആക്രമിച്ചതിനെത്തുടര്‍ന്ന്  മത്സ്യതൊഴിലാളിയായ വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ പോലിസ് കസ്റ്റഡിയലെടുത്തത്. വാസുദേവന്‍ തൂങ്ങിമരിച്ചതിന് തൊട്ടുപിന്നാലെ പോലിസ് ശ്രീജിത്തിനെ രാത്രിയില്‍ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss