|    Jan 22 Sun, 2017 1:10 am
FLASH NEWS
Home   >  Sports  >  Others  >  

വരാനിരിക്കുന്നത് റഷ്യയില്ലാ ഒളിംപിക്‌സോ..?

Published : 22nd July 2016 | Posted By: SMR

റിയോഡി ജനെയ്‌റോ: ഏതൊരു കായിക പ്രേമിയേയും നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് റിയോയില്‍ നിന്നും റഷ്യയില്‍ നിന്നുമെല്ലാം ഉയര്‍ന്നു കേള്‍ക്കുന്നത്. പോളില്‍ കുത്തി പറവയെപ്പോലെ ആകാശത്തേക്ക് പറന്നുയരുന്ന യെലേന ഇസിന്‍ബയേവ, നീന്തല്‍കുളത്തിലെ സുവര്‍ണമല്‍സ്യം നതാലിയോ ഇഷ്‌ചെങ്കോ, മെയ് വഴക്കത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന ജിംനാസിറ്റ്ക് താരം ആലിയ മുസ്തഫിന, ഇവരുടെയെല്ലാം പ്രകടനങ്ങള്‍ റിയോയ്ക്കു നഷ്ടമാവുമോയെന്നാണ് ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്.
റഷ്യയെ ഒളിംപിക്‌സ് മല്‍സരങ്ങളില്‍ നിന്നും വിലക്കാനുള്ള അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയുടെ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതോടെ വിലക്കിനെ ചോല്ലിയുള്ള തര്‍ക്കവും ചുടുപിടിക്കുകയാണ്. തീരുമാനത്തില്‍ കനത്ത അമര്‍ഷം രേഖപ്പെടുത്തി—ക്കൊണ്ടും വിധിയെ അപലപിച്ചും ഇതിനോടകം തന്നെ റഷ്യന്‍ അധികൃതര്‍ രംഗത്ത് വന്നിട്ടുണ്ട്.
1980 ലെ ഒളിംപിക്‌സ് ബഹിഷ്‌കരണം ഓര്‍മപ്പെടുത്തും വിധത്തിലുള്ള സാഹചര്യമാണ് ഇപ്പോള്‍ സംജാതമാകുന്നത്. അന്ന് അമേരിക്കയും സോവിയറ്റ് യുണിയനും കായിക മേള ബഹിഷ്‌കരിച്ചതോടെ ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു രൂപപ്പെട്ടത്. നിലവില്‍ ആഗോള കായിക ശക്തികളില്‍ പ്രമുഖരാജ്യങ്ങളിലെന്നായ റഷ്യ വിലക്കപ്പെടുന്നതോടെ റിയോ 2016ലും സമാനാവസ്ഥ രുപപ്പെടുമെന്നാണ് കായിക ലോകം വിലയിരുത്തുന്നത്.
റിയോ 2016 ഒളിപിക്‌സിന് നാളുകള്‍ മാത്രം ശേഷിക്കേ മല്‍സരങ്ങളില്‍ നിന്നും റഷ്യന്‍ താരങ്ങളുടെ വിലക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി തള്ളിയത് ഒളിപിക്‌സ് മല്‍സരങ്ങളുടെ പകിട്ടു കുറച്ചേക്കുമെന്നു തീര്‍ച്ച. മികവുറ്റ ഒരുകൂട്ടം താരങ്ങള്‍ക്ക് കായിക കോടതിയുടെ വിധി മൂലം പുറത്തിരിക്കേണ്ടതായി വരും. 2012 ലണ്ടന്‍ ഒളിംപിക്‌സ് മെഡല്‍ പട്ടികയില്‍ മൂന്നാമതായിരുന്ന റഷ്യ വിധിയുടെ പശ്ചാതലത്തില്‍ ഇ്ത്തവണ വിട്ടു നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വിടവ് നികത്താനാകാത്തതായിരിക്കും.
387 അംഗ ടീമിനെയാണ് റഷ്യ റിയോ ഒളിമ്പിക്‌സിനായി തെരഞ്ഞെടുത്തത്. ഇതില്‍ 68 താരങ്ങളാണ് അത്‌ലറ്റിക്‌സില്‍ മാറ്റുരയ്‌ക്കേണ്ടിയിരുന്നത്. കഴിഞ്ഞ ഒളിംപ്ക്‌സില്‍ ആലിയ മുസ്തഫിനയുടെ ടീം ജിംനാസ്റ്റിക്‌സ് വിഭാഗത്തില്‍ കനത്ത പോരാട്ടത്തിലൂടെ അമേരിക്കയെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയിയുന്നു. ജിംനാസ്റ്റിക്‌സില്‍ മികച്ച പാരമ്പര്യമുള്ള ടീം പുറത്താകുന്നതോടെ ഈ ആനുകൂല്യം തീര്‍ച്ചയായും ഗുണകരമാകുക അമേരിയ്ക്കക്കും ചൈനയ്ക്കുമാണ്. ആലിയ മുസ്തഫിനക്കു പുറമെ ലോകചാംപ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ബസ്റ്റ്ര് സ്‌ട്രോക്ക് വിഭാഗം സ്വര്‍ണ മെഡല്‍ ജേതാവ് യുലിയ എഫിമോവ, പോള്‍വാള്‍ട്ടില്‍ വനിതാ വിഭാഗം ലോകറെക്കോര്‍ഡിനുടമയും രണ്ടുതവണ ഒൡപിക്‌സ് സ്വര്‍ണജേതാവുമായ യലേന ഇസിന്‍ ബയേവ. നീനീന്തല്‍ക്കുളത്തിലെ മികച്ചതാരംനതാലിയോ ഇഷ്‌ചെങ്കോ, 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ റഷ്യന്‍ വോളിബോള്‍ ടോപ്പ് സ്‌കോറര്‍ മാക്‌സിംമിഖാലിയോവ് എന്നിവരുടെ പ്രകടനങ്ങള്‍ റിയോയ്ക്ക് നഷ്ടമാവുമെന്നു തീര്‍ച്ച.
വാഡയുടെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും സമാനതകളില്ലാത്ത ക്രമക്കേടാണു നടന്നതെന്നും രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക് പ്രതികരിച്ചു. കായികമേഖലയുടെയും ഒളിംപിക്‌സിന്റെയും സത്യസന്ധതയ്ക്കു നേരെയുള്ള അക്രമമാണിതെന്ന് പറഞ്ഞ അദ്ദേഹം കാര്യങ്ങള്‍ വിശദമായി നിരീക്ഷിച്ചുവരികയാണെന്നും കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക