|    Dec 11 Mon, 2017 6:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വരവില്‍ക്കവിഞ്ഞ സ്വത്ത്: വിജിലന്‍സ് റിപോര്‍ട്ട് വൈകും

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന കേസില്‍ അഡീഷനല്‍ ചീഫ് സെക്രറി ടോം ജോസിനെതിരായ വിജിലന്‍സ് റിപോര്‍് വൈകും. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കേണ്ടതിനാലും കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതിനാലുമാണ് റിപോര്‍് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത് വൈകുന്നത് എന്നറിയുന്നു. ടോം ജോസിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെ് വിജിലന്‍സ് സംഘം മഹാരാഷട്രയില്‍ പോയി തെളിവുശേഖരിക്കുന്നുണ്ട്. ഇതൊക്കെ പൂര്‍ത്തിയാക്കി എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരിക്കും റിപോര്‍് തയ്യാറാക്കുക. നവംബര്‍ മൂന്നിനു ശേഷമായിരിക്കും റിപോര്‍് സര്‍ക്കാരിന് കൈമാറുകയെന്ന് അറിയുന്നു.
ഉന്നത ഉദ്യോഗസ്ഥനെതിരേയുള്ള നടപടിയില്‍ വിമര്‍ശനമുണ്ടാവാതിരിക്കാന്‍ കരുതലോടെയാണ് വിജിലന്‍സ് നീങ്ങുന്നത്. മറ്റൊരു അഡീഷനല്‍ ചീഫ് സെക്രറിയായ കെ എം എബ്രഹാമിന്റെ വീട് പരിശോധിച്ചതില്‍ പിഴവ് പറ്റിയെന്ന തിരിച്ചറിവാണ് വിജിലന്‍സിനെ കരുതലോടെ നീങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്.
അതേസമയം, തനിക്കെതിരേയുള്ള കേസുകളില്‍ ഹൈക്കോടതിയില്‍ നല്‍കേണ്ട സത്യവാങ്മൂലം അടക്കമുള്ളവ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് താനെന്നും അതിനുശേഷം മാത്രമേ മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാനാവുകയുള്ളൂവെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ അവധിയെടുത്ത് സ്വകാര്യ കോളജില്‍ അധ്യാപക ജോലി ചെയ്തതുമായി ബന്ധപ്പെ കേസിലാണ് ജേക്കബ് തോമസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ 28നാണ് വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ടോം ജോസിന്റെ തിരുവനന്തപുരം വെള്ളയമ്പലം, കൊച്ചി എന്നിവിടങ്ങളിലെ ഫഌറ്റുകളിലും സുഹൃത്തിന്റെ വീിലും വിജിലന്‍സ് പരിശോധന നടത്തിയത്. തുടര്‍നടപടിയുടെ ഭാഗമായുള്ള റിപോര്‍് ഡയറക്ടര്‍ ഇന്നലെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നായിരുന്നു വിവരം.
അതിനിടെ, വിജിലന്‍സ് നടപടിക്കെതിരേ ടോം ജോസ് ചീഫ് സെക്രറിക്കു പരാതി നല്‍കാനുള്ള നീക്കത്തിലാണ്. നേരത്തേ സര്‍ക്കാര്‍ അന്വേഷണം നടത്തി ക്രമക്കേടുകളില്ലെന്ന് കണ്ടെത്തിയ പരാതി വീണ്ടും അന്വേഷിച്ച് തന്നെ അപമാനിക്കാനാണു വിജിലന്‍സ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പരാതി. ഒേറെ കേസുകളില്‍ പ്രതിയായ വ്യക്തിയെ ഉപയോഗിച്ചു വിജിലന്‍സ് ഉന്നതര്‍ തന്നെ പരാതി സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം ചീഫ് സെക്രറിയെ രേഖാമൂലം അറിയിക്കും. ഇപ്പോള്‍ നടക്കുന്നത് പ്രതികാര നടപടിയാണെന്നും ചീഫ് സെക്രറിക്ക് പരാതി നല്‍കുമെന്നും, റെയ്ഡ് നടന്ന സമയത്ത് തന്നെ ടോം ജോസ് ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക