|    Dec 17 Mon, 2018 5:38 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വരവര റാവു വീണ്ടും പോലിസ് കസ്റ്റഡിയില്‍ന്

Published : 19th November 2018 | Posted By: kasim kzm

യൂഡല്‍ഹി: തെലുഗു വിപ്ലവകവിയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ വരവര റാവുവിനെ പോലിസ് വീണ്ടും കസ്റ്റഡിയിലെടുത്തു. മാവോവാദിബന്ധം ആരോപിച്ച് നേരത്തേ ഇദ്ദേഹമടക്കം അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇവരെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതിന്റെ കാലാവധി വ്യാഴാഴ്ച പൂര്‍ത്തിയായ സാഹചര്യത്തിലാണ് പോലിസിന്റെ നടപടി. ഹൈദരാബാദിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റാവുവിനെ പൂനെയില്‍ എത്തിച്ചു.
ഭീമ കൊരേഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ പോലിസ് നടപടി നേരിടുന്ന അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വീട്ടുതടങ്കല്‍ കാലാവധി ബോംബെ ഹൈക്കോടതി നീട്ടിയിരുന്നു. ഇതിനെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ കേസ് കഴിഞ്ഞദിവസം സുപ്രിംകോടതിയുടെ പരിഗണനയ്ക്കു വന്നെങ്കിലും ഡിസംബര്‍ മൂന്നിന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഇതിനിടയിലാണ് ധൃതിപിടിച്ച് പോലിസിന്റെ നടപടി. പൂനെയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ വരവര റാവുവിനെ ഈ മാസം 26 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ രാവിലെയോടെ പൂനെയില്‍ എത്തിച്ച വരവര റാവുവിനെ ജില്ലാ സെഷന്‍സ് ജഡ്ജി കിഷോര്‍ ഡി വദാനെയാണ് റിമാന്‍ഡ് ചെയ്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss