|    Sep 26 Wed, 2018 9:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വരവര റാവുവിന്റെ വസതി റെയ്ഡ് ചെയ്തതു വാറന്റില്ലാതെ: കുടുംബം

Published : 30th August 2018 | Posted By: kasim kzm

ഹൈദരാബാദ്: വാറന്റില്ലാതെയാണ് തെലുങ്കു കവി വരവര റാവുവിന്റെ വസതിയില്‍ പോലിസ് തിരച്ചില്‍ നടത്തി കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കൊണ്ടുപോയതെന്ന് അറസ്റ്റിലായ അദ്ദേഹത്തിന്റെ ഭാര്യ ഹേമലത.
20 പേരോളമടങ്ങിയ സംഘമാണു ചൊവ്വാഴ്ച വീട്ടിലെത്തിയത്. അവര്‍ വാറന്റ് കാണിച്ചില്ല. മറ്റ് ഫഌറ്റുകളുമായി ബന്ധപ്പെടാനുള്ള ടെലിഫോണ്‍ ബന്ധങ്ങള്‍ അവര്‍ വിച്ഛേദിച്ചു. വരവര റാവുവിനെ ഇതിനു മുമ്പും നിരവധി തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ കേസ് തെളിയിക്കാനായില്ല. എഴുത്തിലൂടെയാണു തോക്കിലൂടെയല്ല അദ്ദേഹം പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത്- ഹേമലത പറഞ്ഞു.റാവുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ 20 സിപിഐ (എംഎല്‍) പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss