|    Oct 18 Wed, 2017 6:50 pm
FLASH NEWS
Home   >  National   >  

വരള്‍ച്ച; മഹാരാഷ്ട്രയിലെ രണ്ടു ഗ്രാമങ്ങള്‍ ആമിര്‍ ഖാന്‍ ദത്തെടുത്തു

Published : 20th April 2016 | Posted By: swapna en

aamir-khan-n-top

മുംബൈ:കൊടും വരള്‍ച്ച ബാധിച്ച മഹാരാഷ്ട്രയിലെ രണ്ടു ഗ്രാമങ്ങള്‍ ബോളിവുഡ് താരം ആമിര്‍ഖാന്‍ ദത്തെടുത്തു. താല്‍, കൊറേഗോണ്‍ എന്നീ ഗ്രാമങ്ങളാണ് താരം ദത്തെടുത്തത്. വരള്‍ച്ച ബാധിച്ച പ്രദേശങ്ങള്‍ ആമിര്‍ ഖാന്‍ സന്ദര്‍ശിച്ചു. ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകളും നല്‍കി. ആമിര്‍ ഖാന്റെ എന്‍ജിഒ സംഘടനയായ പാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും സഹായങ്ങളും നേരത്തെയും നല്‍കിയിരുന്നു.  2001 ല്‍ ഗുജറാത്തില്‍ ഭൂചലനം നടന്നപ്പോഴും താരം ഒരു ഗ്രാമം ദത്തെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക