|    Jun 25 Mon, 2018 7:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വരള്‍ച്ച നേരിടാന്‍ പദ്ധതിമുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി ഇ ചന്ദ്രശേഖരന്‍.

Published : 25th January 2017 | Posted By: fsq

 

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് രൂക്ഷമാവാനിടയുള്ള വരള്‍ച്ചയെ നേരിടാന്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി ഇ ചന്ദ്രശേഖരന്‍. കുടിവെള്ളമെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കും. പരമാവധി പുതിയ ജലസ്രോതസ്സുകള്‍ കണ്ടെത്തി സംവിധാനമൊരുക്കുന്നതിന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ജില്ലകളിലെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തി ആവശ്യമായ നിര്‍ദേശം ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകള്‍ക്കും 50 ലക്ഷം രൂപ വീതം കുടിവെള്ള വിതരണത്തിനായി അനുവദിച്ചു. വരള്‍ച്ചാ കൃഷിനാശത്തിന്റെ ദുരിതാശ്വാസം കേന്ദ്രമാനദണ്ഡപ്രകാരം നല്‍കുവാന്‍ 13 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ധനകാര്യവകുപ്പും കൃഷി വകുപ്പും ചര്‍ച്ച ചെയ്ത് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി യോഗം ചേര്‍ന്ന് കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ജപ്തിനടപടികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. കേരളത്തിലാകമാനം ഏകദേശം 11000ഓളം വാട്ടര്‍ കിയോസ്‌കുകള്‍ ആവശ്യമായതിനാല്‍ ഇവ നിര്‍മിക്കാനാവശ്യമായ പണം ജില്ലകള്‍ക്ക് അനുവദിച്ചു. ദുരന്ത നിവാരണ നിയമമനുസരിച്ച് അടിയന്തരമായി റോഡ് മുറിച്ച് പൈപ്പ് ഇടുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കി. മഴപ്പൊലിമ എന്ന പദ്ധതി വ്യാപകമാക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ മഴസംഭരണികള്‍ നന്നാക്കുമെന്നും മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss