|    Feb 20 Mon, 2017 11:37 pm
FLASH NEWS

വരള്‍ച്ച: നെല്ലറയില്‍ തീറ്റ തേടി ചെമ്മരിയാട്ടിന്‍കൂട്ടം

Published : 3rd November 2016 | Posted By: SMR

സുനു ചന്ദ്രന്‍  ആലത്തൂര്‍

ആലത്തൂര്‍: പാലക്കാടന്‍ നെല്ലറയില്‍ തീറ്റ തേടി തമിഴ്‌നാട്ടില്‍ നിന്നു ചെമ്മരിയാട്ടിന്‍കൂട്ടമെത്തി. കോയമ്പത്തൂരില്‍ വരള്‍ച്ച തുടങ്ങിയതോടെയാണ് സുലൂരില്‍ നിന്നുള്ള ചെമ്മരിയാട്ടിന്‍കൂട്ടങ്ങള്‍ ഇക്കുറി നേരത്തേ തന്നെ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്.
സാധാരണ കേരളത്തിലെ രണ്ടാംവിള കൊയ്ത്തിനു ശേഷമാണ് ഈ സംഘങ്ങള്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍, ഇക്കുറി ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞതോടെ ചെമ്മരിയാടിന്‍പറ്റങ്ങള്‍ പാലക്കാട്ടേക്ക് എത്തുകയായിരുന്നു.
കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ തന്നെയാണ് ഇവയുടെ തമ്പ് ഒരുക്കിയിരിക്കുന്നത്. ഒരു സംഘത്തില്‍ 300 മുതല്‍ 600 വരെ ആടുകളുണ്ട്. പാടത്ത് കൂട്ടമായിറങ്ങി തീറ്റ തേടുന്നതിനിടെയുള്ള കാഷ്ഠം രണ്ടാംവിള നെല്‍കൃഷിക്ക് നല്ല വളമാണ്. ഒരോ പാടത്തും ആടിനെ മേയ്ക്കാന്‍ കര്‍ഷകര്‍ സംഘത്തിന് അങ്ങോട്ട് പണം നല്‍കണം.
ജില്ലയില്‍ രണ്ടാംവിള കൃഷി പൂര്‍ണതോതില്‍ ആരംഭിച്ചാല്‍ സംഘങ്ങള്‍ വീണ്ടും തമിഴ്‌നാട്ടിലേക്കു തിരിച്ചുപോവുകയും ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക