|    Jun 28 Wed, 2017 12:38 pm
FLASH NEWS

വരള്‍ച്ച കനക്കുന്നു; നെല്‍കൃഷി ഉണങ്ങുന്നു

Published : 23rd November 2016 | Posted By: SMR

മാനന്തവാടി: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് വ്യാപകമായി നെല്‍കൃഷി നശിക്കുന്നു. തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ നെല്‍കൃഷി കരിഞ്ഞുണങ്ങുകയാണ്. പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ അണമല ഓലിയോട്ട് വി ടി സീതാറാമിന്റെ നെല്‍വയല്‍ വരണ്ടുണങ്ങി. 30 വര്‍ഷമായി ഇദ്ദേഹം നെല്‍കൃഷി ചെയ്തുവരികയയിരുന്നു ഇദ്ദേഹത്തിന്റെ കൃഷി ആദ്യമായാണ് കരിഞ്ഞുണങ്ങിയത്. 70,000 രൂപ ബാങ്ക് വായ്പയെടുത്താണ് രണ്ടേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്തത്. എന്നാല്‍, പകുതിയിലേറെയും നശിച്ചു. വയലിന് സമീപത്തുണ്ടായിരുന്ന തോട്ടില്‍ കാലങ്ങളായി മാര്‍ച്ച് വരെ വെള്ളം ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഈ തോട് വറ്റിവരണ്ട നിലയിലാണ്. അവശേഷിക്കുന്ന കൃഷിയെങ്കിലും സംരക്ഷിക്കാനായി ദൂരെയുള്ള തോട്ടില്‍ നിന്നു പൈപ്പ് ഉപയോഗിച്ച് വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. പഞ്ചായത്തിലെ ആനപ്പാറ, അനന്തോത്ത്, ബാവലി എന്നിവിടങ്ങളിലും വരള്‍ച്ചയെ തുടര്‍ന്ന് വ്യാപകമായി കൃഷി കരിഞ്ഞുണങ്ങിയിട്ടുണ്ട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ വയലുകളില്‍ സന്ദര്‍ശനം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക