|    May 28 Sun, 2017 10:08 pm
FLASH NEWS

വരള്‍ച്ച: ഐപിഎല്‍ മഹാരാഷ്ട്രയ്ക്ക് പുറത്ത്

Published : 13th April 2016 | Posted By: swapna en

ന്യൂഡല്‍ഹി: ഈ മാസം 30നും അതിനുശേഷവും മഹാരാഷ്ട്രയില്‍ നടത്താന്‍ നിശ്ചയിച്ച ഐപിഎല്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്കു മാറ്റണമെന്ന് ബോംബെ ഹൈക്കോടതി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി(ബിസിസിഐ)ന് നിര്‍ദേശം നല്‍കി. ഐപിഎല്‍ മല്‍സരങ്ങള്‍ മാറ്റുന്നതുകൊണ്ട് വരള്‍ച്ചാപ്രശ്‌നം പരിഹരിക്കുകയില്ലെങ്കിലും വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ക്ക് ഈ വെള്ളമെത്തിക്കാന്‍ സാധിച്ചാല്‍ ഒരു പരിധിവരെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബിസിസിഐക്ക് 13 മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നു മാറ്റേണ്ടിവരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day