|    Apr 28 Fri, 2017 11:51 am
FLASH NEWS

വരള്‍ച്ച: അരിഞ്ചേറുമ്മലില്‍ 50 ഏക്കര്‍ നെല്‍കൃഷി നശിച്ചു

Published : 28th November 2016 | Posted By: SMR

പനമരം: പഞ്ചായത്തിലെ അരിഞ്ചേറുമ്മലില്‍ 50 ഏക്കര്‍ നെല്‍കൃഷി ഉണങ്ങിനശിച്ചു. അരിഞ്ചേറുമ്മല്‍ പാടശേഖര സമിതിയിലെ 30ല്‍പരം കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. തുലാവര്‍ഷം ചതിച്ചതും കടുത്ത ചൂടുമാണ് കൃഷിക്ക് വിനയായത്. ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് കര്‍ഷകരില്‍ അധികവും. പാടം പാട്ടത്തിനെടുത്ത് നെല്‍കൃഷി നടത്തിയവരും അരിഞ്ചേറുമ്മലിലുണ്ട്. കൃഷിനശിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ സഹായധനം അനുവദിക്കണമെന്നു പാടശേഖര സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി ടി ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ പി കേശവന്‍, എ സുരേന്ദ്രന്‍, എം ടി കുമാരന്‍, പി ജെ ഫിലിപ്പ് സംസാരിച്ചു. അതിനിടെ, അരിഞ്ചേറുമ്മല്‍, ചുണ്ടക്കുന്ന്, നീരട്ടാടി പ്രദേശങ്ങളില്‍ വരള്‍ച്ചമൂലം കതിരുവരാതെയും ഉണങ്ങിയും നെല്‍കൃഷി നശിച്ച കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിഎംപി ചുണ്ടക്കുന്ന് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പി ജെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി മണികണ്ഠന്‍, കേശവന്‍ നായര്‍, അജയന്‍, സി ചന്ദ്രന്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day