|    Jul 21 Fri, 2017 10:40 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

വരള്‍ച്ച: അടിയന്തര നടപടികള്‍ സ്വീകരിക്കും

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കാന്‍ പോവുന്ന വരള്‍ച്ച നേരിടാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന വരള്‍ച്ചാ അവലോകന യോഗം തീരുമാനിച്ചു.
വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജിതമാക്കണം. ചെക്ഡാമുകള്‍ നിര്‍മിക്കല്‍, കനാല്‍ വൃത്തിയാക്കല്‍, കുളങ്ങള്‍ വൃത്തിയാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പു പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് നടത്താനും നിര്‍ദേശമുണ്ട്. സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സേവനം ഇതിനായി വിനിയോഗിക്കണം.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മഴവെള്ള സംഭരണികള്‍ ഒരു മാസത്തിനുള്ളില്‍ അതതു വകുപ്പുകള്‍ കാര്യക്ഷമമാക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ തൃശൂര്‍ ജില്ലയില്‍ നടപ്പാക്കിവരുന്ന മഴപ്പൊലിമ സംസ്ഥാനവ്യാപകമായി നടപ്പാക്കും. വെള്ളം ഉപയോഗിക്കുന്നതിനു മുന്‍ഗണനാക്രമം പാലിക്കണം. ജലസംരക്ഷണമാര്‍ഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ദൃശ്യ-ശ്രാവ്യമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. അണക്കെട്ടുകളിലെ ജലവിനിയോഗം കാര്യക്ഷമമാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചു.
അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് ശുദ്ധജല കിയോസ്‌ക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജലനിധിയും പുനരുപയോഗത്തിന് ഊന്നല്‍ നല്‍കി ജലദുരുപയോഗം ഇല്ലാതാക്കാനുള്ള നടപടി കൈക്കൊള്ളുക,   എന്നിവയും നിര്‍ദേശത്തിലുണ്ട്.
യോഗത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ധനമന്ത്രി ഡോ. തോമസ് ഐസക്, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, ജലവിഭവമന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, വിവിധ വകുപ്പു സെക്രട്ടറിമാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക