|    Apr 25 Wed, 2018 12:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വരള്‍ച്ചാ പ്രതിരോധം: സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

Published : 17th November 2016 | Posted By: SMR

പത്തനംതിട്ട: വരള്‍ച്ചയെ നേരിടുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ജല ഉപയോഗം കുറയ്ക്കുകയും പുനരുപയോഗത്തിന് ഊന്നല്‍ നല്‍കുകയും വേണം. ജലം പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗാര്‍ഹിക ഉപയോഗം, വളര്‍ത്തുമൃഗങ്ങള്‍, വന്യജീവികള്‍, കൃഷിക്ക്, വ്യവസായത്തിന് എന്ന ക്രമം 2017 മെയ് വരെ വെള്ളം ഉപയോഗിക്കുന്നതിന് മുന്‍ഗണന നിശ്ചയിച്ചു.
പരമ്പരാഗത സ്ഥിര ജലസ്രോതസ്സുകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ക്ക് വരള്‍ച്ച പ്രതികരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഊന്നല്‍ നല്‍കും. നിയമവിരുദ്ധ  ചോര്‍ത്തല്‍ തടയാന്‍ പരിശോധന ശക്തമാക്കും. കൂടുതല്‍ ജലസംരക്ഷണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനായി പ്രോല്‍സാഹിപ്പിക്കും.
കുടിവെള്ളം ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകരുത്. സംസ്ഥാന ദുരന്ത ലഘൂകരണ ആസൂത്രണ രേഖയില്‍ പ്രതിപാദിച്ചിട്ടുള്ള ശുദ്ധജല കിയോസ്‌കുകള്‍ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആലോചിച്ചതിനു ശേഷം സ്ഥാപിക്കും. ജല അതോറിറ്റി സ്രോതസ്സുകളില്‍ നിന്നും ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ഇവിടേക്ക് ജലം ആവശ്യമനുസരിച്ച് എത്തിക്കും. ഒരു വാര്‍ഡില്‍ ആവശ്യമില്ലെങ്കില്‍ അതതു തദ്ദേശ സ്വയംഭരണ പ്രദേശത്ത് മറ്റൊരു വാര്‍ഡിലേക്ക് മാറ്റി നല്‍കും.
ഇതിനാവശ്യമായ തുക ജില്ലാ നിര്‍മിതി കേന്ദ്രത്തെയോ, വാട്ടര്‍ അതോറിറ്റിയെയോ, പൊതുമരാമത്ത് വകുപ്പിനെയോ ഉപയോഗിച്ച് കണക്കാക്കിയതിനുശേഷം സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജലവിതരണം പരിശോധിക്കുന്നതിന് റവന്യൂ, പോലിസ്, തദ്ദേശ സ്വയംഭരണം, കേരള ജല അതോറിറ്റി എന്നീ വകുപ്പുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പരിശോധനാ ടീമിനെ നിയോഗിക്കും. സ്ഥിരം ജല സ്രോതസ്സുകള്‍ മലിനമാക്കുന്നത് തടയാനായി പോലിസ് കാവല്‍ ഏര്‍പ്പെടുത്തും.
വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപോര്‍ട്ട് റാുമേ03@ഴാമശഹ.രീാലേക്ക് അയക്കണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്കു പുറത്തുള്ള പദ്ധതികള്‍ അതതു വകുപ്പുകള്‍ വഴി സര്‍ക്കാരിന് സമര്‍പ്പിക്കണം. തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ടില്‍ നിന്ന് ചെക് ഡാമുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.
വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജിതമായി നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കാര്യാലങ്ങളിലെയും മഴവെള്ള സംഭരണികള്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കും. ഭൂഗര്‍ഭ വിനിയോഗം കൃഷിക്കായി ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ കൃഷി വകുപ്പ് കര്‍ഷകരെ ബോധവല്‍ക്കരിക്കണം. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എല്ലാ സ്‌കൂളുകളിലും സ്‌പെഷ്യല്‍ അസംബ്ലി വിളിച്ചുകൂട്ടി കുട്ടികളെ വരള്‍ച്ചയെക്കുറിച്ചും, സൂര്യാഘാതം, താപാഘാതം എന്നിവയെക്കുറിച്ചും ബോധവല്‍ക്കരിക്കണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss