|    Jul 16 Mon, 2018 1:11 am
FLASH NEWS

വരള്‍ച്ചാ ദുരിതാശ്വാസം: കുടിവെള്ള വിതരണത്തിന് ഒരുക്കം തുടങ്ങി

Published : 6th April 2018 | Posted By: kasim kzm

കണ്ണൂര്‍: ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാട്ടര്‍ കിയോസ്‌കുകളില്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ ജില്ലാഭരണകൂടം ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി വാട്ടര്‍ കിയോസ്‌കുകളില്‍ ശുദ്ധജലം വിതരണം നടത്താന്‍ താല്‍പര്യമുള്ള ടാങ്കര്‍ വാഹന ഉടമകളില്‍നിന്ന് താലൂക്ക് അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് തിരിച്ച് കിലോമീറ്റര്‍/ദിവസവാടക നിരക്കില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ക്വട്ടേഷനോടൊപ്പം വാഹനത്തിന്റെ രേഖകളുടെയും ഡ്രൈവറുടെ ലൈസന്‍സിന്റെ പകര്‍പ്പും ഹാജരാക്കണം. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാത്ത ക്വട്ടേഷനുകള്‍ പരിഗണിക്കില്ല. ടാങ്കര്‍ ഉടമകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അംഗീകാരമുള്ളവരായിരിക്കണം. ഒരു ട്രിപ്പില്‍ ചുരുങ്ങിയത് 5000 ലിറ്റര്‍ വെള്ളമെങ്കിലും കൊണ്ടുപോവാന്‍ കഴിയുന്ന വാഹനമായിരിക്കണം. ഒരു കിലോമീറ്റര്‍ ഓടേണ്ട വാടകയും ദിവസ വാടകയും രേഖപ്പെടുത്തണം.
ഒരു ഗ്രാമപ്പഞ്ചായത്തിലേക്ക് ഒരു വാഹനം എന്ന തോതിലാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. ടാങ്ക് ചാര്‍ജ്, മോട്ടോര്‍ ചാര്‍ജ്, ഇന്ധന ചാര്‍ജ് എന്നിവ ഉള്‍പ്പെടെയുള്ള തുകയാണ് രേഖപ്പെടുത്തേണ്ടത്. അംഗീകരിച്ച നിരക്കിന് പുറമെ മറ്റൊരു വിധ ചാര്‍ജുകളും കരാറുകാരന് നല്‍കില്ല. കിയോസ്‌കുകള്‍ക്കു പുറമെ, ആവശ്യമായി വരികയാണെങ്കില്‍ ജില്ലാ കലക്ടറുടെ ഉത്തരവിന് വിധേയമായി മറ്റു പോയിന്റുകളിലും കരാറുകാര്‍ കുടിവെള്ള വിതരണം നടത്തണം. വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അതുമായി വാഹന ഉടമകള്‍ സഹകരിക്കണമെന്നും നിബന്ധനകളില്‍ പറയുന്നു. ഒരു കിലോ മീറ്ററിന് ഒരു ദിവസത്തേക്ക് പ്രതീക്ഷിക്കുന്ന ചുരുങ്ങിയ തുക സൂചിപ്പിച്ചുകൊണ്ടുള്ള ക്വട്ടേഷനുകള്‍ ബന്ധപ്പെട്ട താലൂക്ക് തഹസി ല്‍ദാര്‍ മുമ്പാകെ 11നു വൈകീട്ട് മൂന്നിനകം സമര്‍പ്പിക്കണം.
കണ്ണൂര്‍ താലൂക്ക് പരിധിയിലെ ക്വട്ടേഷനുകള്‍ 13ന് രാവിലെ 11.30നും തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളുടെ പരിധിയിലെ ക്വട്ടേഷനുകള്‍ 13ന് ഉച്ചയ്ക്കു 2.30നും ഇരിട്ടി, പയ്യന്നൂര്‍ താലൂക്കുകളുടെ പരിധിയിലെ ക്വട്ടേഷനുകള്‍ വൈകീട്ട് 3.30നും അതാത് താലൂക്കുകളുടെ ചാര്‍ജ് ഓഫിസര്‍മാര്‍ തുറന്നുപരിശോധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ടറേറ്റിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റെ സെക്ഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700645.
കുടിവെള്ളം വിതരണം നടത്തുന്ന ടാങ്കര്‍ ലോറികളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കാനും അത് നിരീക്ഷിക്കാനും മാസ വാടക നിരക്കില്‍ പരിചയ സമ്പന്നരായ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വാഹനത്തില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ച് ഇ ന്റര്‍നെറ്റ് വഴി കാര്യാലയത്തില്‍ നിന്ന് നിരീക്ഷിക്കാനും അതിന്റെ പ്രിന്റെടുത്ത് നല്‍കുന്നതിനുമുള്ള വാടകയാണ് രേഖപ്പെടുത്തേണ്ടത്.
ക്വട്ടേഷനുകള്‍ 11ന് ഉച്ചയ്ക്കു 12നകം ജില്ലാ കലക്ടര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ സീ ല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700 645.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss