|    Apr 29 Sat, 2017 11:02 am
FLASH NEWS

വരള്‍ച്ചാ ദുരിതാശ്വാസം:മുന്നൊരുക്കം വിലയിരുത്തി

Published : 1st December 2016 | Posted By: SMR

കായംകുളം: മണ്ഡലത്തില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. യു പ്രതിഭഹരി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ എംഎല്‍എ അധ്യക്ഷയായി. പത്തിയൂര്‍, കൃഷ്ണപുരം, ദേവികുളങ്ങര, ചെട്ടികുളങ്ങര, ഭരണിക്കാവ് പഞ്ചാത്തിലെ പ്രതിനിധികള്‍ വരള്‍ച്ചാ മുന്നൊരുക്കങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ ആവശ്യമായ സ്ഥലങ്ങള്‍, ഉപയോഗശൂന്യമായ ടാപ്പുകളുടെ പുനരുദ്ധാരണം, പുതിയ പൈപ്പ് ലൈന്‍, കുഴല്‍കിണര്‍, മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍, ജലദൗര്‍ലഭ്യം കൂടുതല്‍ നേരിടുന്ന പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുക എന്നിവയെക്കുറിച്ചുള്ള വിശദമായ പദ്ധതി തയ്യാറാക്കി തുടര്‍ നടപടിക്രമങ്ങള്‍ക്കായി എംഎല്‍എയ്ക്ക് സമര്‍പ്പിച്ചു. കുടിവെള്ളം പാഴാക്കാതിരിക്കുക, ശുദ്ധജല സുരക്ഷ എന്നിവയെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കാന്‍ വാര്‍ഡ് തലത്തില്‍ പ്രത്യേക ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day