|    Aug 19 Sat, 2017 1:28 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വരള്‍ച്ചാക്കെടുതി : കേരളം ചെലവഴിച്ചത് 9.40 ലക്ഷം രൂപ; കിട്ടിയ സഹായം വട്ടപ്പൂജ്യം

Published : 10th August 2017 | Posted By: fsq

 

ടോമി  മാത്യു

കൊച്ചി: കേരളത്തിന്റെ വരള്‍ച്ചാക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 9,40,000 രൂപ. സംസ്ഥാനത്തിന് സഹായമായി ലഭിച്ചത് വട്ടപ്പൂജ്യമെന്ന് വിവരാവകാശരേഖ. ഈ വര്‍ഷം ഏപ്രിലിലാണ് വരള്‍ച്ച വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്ന് 11 അംഗ ഉദ്യോഗസ്ഥസംഘം കേരളത്തിലെത്തിയത്. മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ജോയിന്റ് സെക്രട്ടറി അശ്വനികുമാര്‍, മിനിസ്ട്രി ഓഫ് പവര്‍ ചീഫ് എന്‍ജിനീയര്‍ അജ്ഞലി ചന്ദ്ര, മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഡയറക്ടര്‍ ഡോ. കെ പൊന്നുസ്വാമി, മിനിസ്ട്രി ഓഫ് വാട്ടര്‍ റിസോഴ്‌സസ് റിവര്‍ ഡെവലപ്‌മെന്റ് ആന്റ് ഗംഗാ റിജുവനേഷന്‍ ഡയറക്ടര്‍ ആര്‍ തങ്കമണി, മിനിസ്ട്രി ഓഫ് ഫിനാന്‍സ് ഡയറക്ടര്‍ ഗോപാല്‍ പ്രസാദ്, നീതി ആയോഗ് ഡെപ്യൂട്ടി അഡൈ്വസര്‍ മനാഷ് ചൗധരി, മിനിസ്ട്രി ഓഫ് ഡ്രിങ്കിങ് വാട്ടര്‍ ആന്റ് സാനിട്ടേഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ജി ആര്‍ സര്‍ഗാര്‍, ഡിപാര്‍ട്ട്‌മെന്റ് ഓഫ് ആനിമല്‍ ഹസ്ബന്‍ഡറി ആന്റ് ഫിഷറീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡി വി റാവു, എഫ്‌സിഐ കേരള റീജ്യനല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആന്റ് ഏരിയ മാനേജര്‍ അഗസ്റ്റിന്‍ ക്ലി ന്റണ്‍, മിനിസ്ട്രി ഓഫ് അഗ്രിക ള്‍ച്ചര്‍ ആന്റ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാഹുല്‍ സിങ്, ഡിപാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ കോ-ഓപറേഷന്‍ ആന്റ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഡയറക്ടര്‍ (ഡിഎം) വിജയ്‌മോഹന്‍ എന്നിവരാണ്  ഉദ്യോഗസ്ഥരിലെ പ്രമുഖരെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് ദുരന്തനിവാരണ വകുപ്പ് (റവന്യൂ-കെ) അണ്ടര്‍ സെക്രട്ടറി സി എസ് സുചിത്ര വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നത്. ഏപ്രില്‍ 19 മുതല്‍ 21 വരെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളാണ് സംഘംസന്ദര്‍ശിച്ചത്. കേരളം നേരിട്ട രൂക്ഷമായ വരള്‍ച്ചാക്കെടുതിയുടെ അടിസ്ഥാനത്തില്‍ 992.5 കോടി രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, നാളിതുവരെ ഒരുരൂപ പോലും ധനസഹായമായി ലഭിച്ചിട്ടില്ലെന്നാണ് മറുപടിയില്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ വരള്‍ച്ചാക്കെടുതി വിലയിരുത്താനെത്തിയ സംഘത്തിനായി 9.40 ലക്ഷം രൂപ ചെലവഴിച്ചിട്ടും ഒരുരൂപ പോലും ധനസഹായമായി ലഭിക്കാത്ത സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സന്ദര്‍ശനം ആരെ ബോധ്യപ്പെടുത്താനാണെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക