|    Sep 22 Fri, 2017 5:16 pm
FLASH NEWS

വരള്‍ച്ചാക്കെടുതിയിലും നാഥനില്ലാതെ കൃഷിഭവനുകള്‍

Published : 28th October 2016 | Posted By: SMR

കല്‍പ്പറ്റ: കാര്‍ഷിക മേഖലയില്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ട ഘട്ടത്തിലും കൃഷിവകുപ്പില്‍ കസേരകള്‍ പലതും കാലി. കൃഷിവകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് ഇന്‍ചാര്‍ജ് ഭരണമാണ്. കൃഷിവകുപ്പിന് കീഴില്‍ തന്നെയുള്ള ആത്മയുടെ പ്രൊജക്റ്റ് ഡയറക്ടര്‍ക്കാണ് കൃഷി ജോയിന്റ് ഡയറക്ടറുടെ അധിക ചുതമല നല്‍കിയിട്ടുള്ളത്. ഈ തസ്തികയില്‍ ആളില്ലാതായിട്ട് ആറുമാസത്തിലേറെയായി. ജില്ലയില്‍ ഇതിനകം തന്നെ വരള്‍ച്ച കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചുതുടങ്ങിയ മുള്ളന്‍കൊല്ലി കൃഷിഭവനില്‍ ഓഫിസറില്ല. വരള്‍ച്ചയുടെ വ്യാപ്തി തിട്ടപ്പെടുത്തി സഹായം എത്തിക്കുന്നതിനായി ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥന്‍ ഇല്ലാത്തതു കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കുന്നു. നാണ്യവിളകളുടെയും ഹ്രസ്വകാല പച്ചക്കറികളുടെയും കേന്ദ്രങ്ങളായി കണക്കാക്കുന്ന തവിഞ്ഞാല്‍, തൊണ്ടര്‍നാട് കൃഷിഭവനുകളിലും ഓഫിസറില്ല. കല്‍പ്പറ്റ കൃഷിഭവനിലെ ഓഫിസര്‍ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. ജില്ലയില്‍ കൃഷിവകുപ്പിന്റെയും സര്‍ക്കാരിന്റെയും ഫലപ്രദമായ ഇടപെടല്‍ സാധ്യമാക്കാന്‍ ആവശ്യമായ മുഴുവന്‍ തസ്തികകളിലും ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്തണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക