|    Dec 14 Fri, 2018 5:57 am
FLASH NEWS
Home   >  Districts   >  

വരള്‍ച്ചയെത്തും മുന്‍പെ തടയണ നിര്‍മാണം തുടങ്ങി

Published : 31st December 2017 | Posted By: Jesla

താവോട്ടമുക്ക്: മുസ്‌ലിം യൂത്തലീഗിന്റെയും ഒമേഗ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ കരുവന്തായ പുഴയില്‍ തടയണനിര്‍മിച്ചു. മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ വരള്‍ച്ചയും നേരത്തേ എത്തും എന്ന നിഗമനത്തിലാണു തടയണകള്‍ നിര്‍മിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എംകെ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തെങ്ങലകണ്ടിഅബ്ദുല്ല, വാണിമേല്‍ പഞ്ചായത്തു മുസലിം യൂത്ത്‌ലീഗ് ട്രഷറര്‍ സി വി കെ അഷ്‌റഫ്, മസ്‌കറ്റ്  കെ എം സി സി നേതാവ് ഫൈസല്‍ വാണിമേല്‍, കരിപൂളില്‍ പോക്കര്‍മാസ്റ്റര്‍, കെ പി ഫാറൂഖ് , വാഴയില്‍ മുനീര്‍, അനീസ് ടി കെ, ഫായിസ് പറമ്പത്ത് മായന്‍കുട്ടി, ജാഫര്‍ തുടങ്ങിയവര്‍ തടയണ നിര്‍മാണത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss